നാട്ടുവാര്‍ത്തകള്‍

സ്വകാര്യ ചിത്രം കാണിച്ച് സ്വര്‍ണ്ണം കവര്‍ന്നു; തൃശൂരില്‍ മുന്‍കാമുകനും സുഹൃത്തക്കളും പിടിയില്‍

തൃശൂര്‍: യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പാവറട്ടി പോലീസ്അറസ്റ്റ് ചെയ്തു. പ്രണയത്തിലായിരുന്ന യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണി. കേസില്‍ ​പറപ്പൂര്‍ പൊറുത്തൂര്‍ ലിയോ(26), പോന്നോര്‍ മടിശ്ശേരി ആയുഷ് (19), പാടൂര്‍ ചുള്ളിപ്പറമ്പില്‍ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് യുവതി വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു. തുടര്‍ന്നാണ് സ്വര്‍ണ്ണം കവര്‍ന്നതായി പാവറട്ടി പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയതും പ്രതികളെ അറസ്റ്റ് ചെയ്തതും.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്ഐമാരായ വിനോദ്, സജീവ്, സി.പി.ഒ മാരായ വിനീത്, ജയകൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions