നാട്ടുവാര്‍ത്തകള്‍

തൃശൂരിലെ പുതുവര്‍ഷ രാത്രിയിലെ കൊല; 30 കാരനെ കൊലപ്പെടുത്തിയ കേസില്‍ 14കാരന്‍ കസ്റ്റഡിയില്‍

തൃശൂരില്‍ പുതുവര്‍ഷ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പതിനാലുകാരന്‍ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. പതിനാലുകാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് കുട്ടിയെ നേരത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. പാലസ് റോഡിന് സമീപം രാത്രി 8.45 നായിരുന്നു സംഭവം.

തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് പുതുവര്‍ഷ രാത്രിയില്‍ തൃശൂര്‍ നഗരത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതികളായ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ രണ്ട് പ്രതികളുടെയും വൈദ്യപരിശോധന നടത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികള്‍ ലിവിനെ കുത്തി. പെണ്‍കുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പാലിയം റോഡ് സ്വദേശി ലിവിങ് ഡേവിസിനെ പതിനാലുകാരന്‍ കൊലപ്പെടുത്തിയത് എന്ന് പറയുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions