യുകെയിലെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിനു (എല്‍എസ്‌ഇ) മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി എസ്തര്‍ അനില്‍. അവിടെ ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് താരം. സമൂഹമാധ്യമങ്ങളില്‍ തന്നപ്പറ്റിയുള്ള വിവരങ്ങളൊന്നും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാറില്ലെങ്കിലും ഇത് പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്തര്‍ കുറിച്ചു. 'നായികയാകാന്‍ അവള്‍ പെടുന്ന പാടു കണ്ടില്ലേ' എന്ന തരത്തില്‍ കമന്റിടുന്ന ആളുകള്‍ക്കിടയില്‍, സുന്ദരമായ ചിത്രങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കാനാണ് ഇഷ്ടമെന്ന് എസ്തര്‍ പറയുന്നു. ഒരു ചെറിയ പെണ്‍കുട്ടി എന്ന ടാഗിനപ്പുറം തനിക്കു വേണ്ടതെന്താണെന്ന് ഉറപ്പുള്ള, വലിയ സ്വപ്നങ്ങളുള്ള പെണ്‍കുട്ടിയാണ് താനെന്നും ആത്മാര്‍ഥമായി പിന്തുണയ്ക്കുന്നവരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും എസ്തര്‍ കുറിച്ചു.
ജീവിതത്തില്‍ എന്റെ ഓരോ ചുവടിനൊപ്പവും ഉറച്ചു നില്‍ക്കുന്ന കുറച്ചുപേരുണ്ട് അവരാരൊക്കെയാണെന്ന് അവര്‍ക്കറിയാം. നിങ്ങളുടെ സ്നേഹം എന്റെ മനസ്സ് നിറച്ചിരിക്കുന്നു. എന്റെ ചിറകുകള്‍ക്കു ശക്തിയില്ലാത്തപ്പോള്‍ ചിറകുകള്‍ നല്‍കാന്‍ നിങ്ങളില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്തായിത്തീര്‍ന്നേനെയെന്നു ഞാന്‍ ചിന്തിക്കാറുണ്ട്. ഇവിടെ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അധികം ഇടപഴകാറില്ല. ഇവിടെ കമന്റിടുന്ന നിങ്ങളെ എന്റെ ആരാധകര്‍ എന്നു വിളിക്കാനാകുമോ എന്നു പോലും എനിക്കറിയില്ല, കാരണം എനിക്ക് ആരാധകര്‍ ഉണ്ടോ എന്നുപോലും അറിയില്ല. നിങ്ങളില്‍ ചിലര്‍ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുകയും ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹമെല്ലാം എന്നെങ്കിലും തിരിച്ചു തരാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.