യു.കെ.വാര്‍ത്തകള്‍

നോവായി യുകെ മലയാളി വിദ്യാര്‍ഥിനി സ്റ്റെനി; മൃതദേഹം ഗുജറാത്തില്‍ എത്തിക്കും

ലണ്ടന്‍: യുകെയില്‍ പനിയെ തുടര്‍ന്ന് മരിച്ച മലയാളി വിദ്യാര്‍ഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ സഹായവുമായി സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്. ഗുജറാത്തിലെ രാജ്ഘോട്ടില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസ്, കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി (27). ഇവര്‍ പത്തനംതിട്ട സ്വദേശികള്‍ ആണെങ്കിലും സംസ്കാരം രാജ്ഘോട്ടില്‍ വച്ചാണ് നടത്തുക. രാജ്ഘോട്ട് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗങ്ങളാണ് സ്റ്റെനിയുടെ കുടുംബം.

പുതുവര്‍ഷ ദിനത്തില്‍ രാത്രി 1 മണിയോടെ ആയിരുന്നു സ്റ്റെനി വിട പറഞ്ഞത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ്‌ ലണ്ടനിലെ എംഎസ്‍സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഇതോടൊപ്പം സ്വകാര്യ സ്കൂളില്‍ താത്കാലികമായി ടീച്ചര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയത്. ലണ്ടനിലെ വെംബ്ലിയില്‍ സഹ വിദ്യാര്‍ഥികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഒരാഴ്ച്ച മുന്‍പ് സ്റ്റെനിക്ക് പനി, ചുമ എന്നിവ ഉള്‍പ്പടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജിപിയുടെ ചികിത്സ സഹായം തേടിയിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണമായും വിട്ടു മാറിയിരുന്നില്ല.

ഡിസംബര്‍ 31ന് രാത്രിയോടെ രോഗാവസ്ഥ മൂര്‍ച്ഛിക്കുകയും കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടുകയുമായിരുന്നു. എന്നാല്‍ വിദഗ്ദമായ ചികിത്സയ്ക്ക് ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാര്‍നെറ്റിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. സ്റ്റെനിയുടെ അപ്രതീക്ഷിത വേര്‍പാടിലുണ്ടായ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സ്റ്റെനി യുകെയില്‍ സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. ഇടവകയിലെ യുവജന പ്രസ്ഥാനവുമായും അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം നാട്ടില്‍ എത്തിച്ചു സാംസ്‌കരിക്കണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമാണ്‌ അതിനയുള്ള ക്രമീകരണങ്ങള്‍ക്ക് ചര്‍ച്ച് കമ്മിറ്റി മുന്‍കൈ എടുത്തത്. പൊതുദര്‍ശനം ഉള്‍പ്പടെയുള്ള ശുശ്രൂഷകള്‍ ദേവാലയത്തില്‍ ക്രമീകരിക്കുമെന്ന് ഇടവക വികാരി റവ. പി. ജെ. ബിനു, ട്രസ്റ്റി വര്‍ഗീസ് മത്തായി, സെക്രട്ടറി എല്‍ദോസ് ജേക്കബ് എന്നിവര്‍ അറിയിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions