ലണ്ടന്‍: ഈ വര്‍ഷം മുതല്‍ വാഹന നികുതി വര്‍ധിക്കുമ്പോള്‍ അത് ഏറ്റവും അധികം ബാധിക്കുക പെട്രോള്‍ - ഡീസല്‍ കാര്‍ ഉടമകളെയായിരിക്കും. ഈ വര്‍ഷം മുതല്‍ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകളില്‍ പ്രധാന മാറ്റങ്ങള്‍ വരുന്നതോടെ ചില തരം കാറുകള്‍ക്ക് 1,732 പൗണ്ട് വരെ അധികമായി നല്‍കേണ്ടി വരും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ വില്‍പന ഘടന തുടരുകയാണെങ്കില്‍, വാന്‍ ഡ്രൈവര്‍മാര്‍ മാത്രം അടുത്ത നികുതി വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ 15,5 മില്യണ്‍ പൗണ്ടായിരിക്കും അധികമായി നികുതി നല്‍കുക.
ഗോ കംബയേഴ്സ് നടത്തിയ വിശകലനത്തില്‍ പറയുന്നത് ഡീസല്‍ വാന്‍ ഉടമകള്‍ക്കായിരിക്കും വന്‍ തിരിച്ചടി എന്നാണ്.തൊട്ടു പുറകിലായി പെട്രോള്‍ മോഡലുകളും ഉണ്ടാകും. പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പുതിയ നികുതി വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വാഹനമൊന്നിന് ശരാശരി 1,807 ഔണ്ടിന്റെ വര്‍ധനവ് പ്രതീക്ഷിക്കാം എന്നും അവര്‍ പറയുന്നു. ഈ കാലയളവില്‍, ഡീസല്‍ വാന്‍ ഉടമകള്‍ 14.2 മില്യന്‍ പൗണ്ട് നികുതിയിനത്തില്‍ അധികമായി നല്‍കും എന്നാണ് ഇവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പെട്രോള്‍ വാന്‍ ഉടമകള്‍ 1.2 മില്യണ്‍ പൗണ്ടും അധികമായി നല്‍കും. കൂടുതല്‍ കാര്യക്ഷമതയുള്ളതും, മലിനീകരണം കുറവുള്ളതുമായ വാഹനങ്ങളുടെയും നികുതിയില്‍ വര്‍ധന ഉണ്ടാകുമെങ്കിലും അത് അത്ര വലിയതല്ല. ഹൈബ്രിഡ് വാഹനങ്ങളുടെ കാര്യത്തില്‍ 252 പൗണ്ട് മാത്രമായിരിക്കും കൂടുക.