ഹണി റോസിനെ പിന്തുണച്ചുകൊണ്ട് നടി റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ട സ്ത്രീകളെ, എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
'പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.'- എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് റിമ കല്ലിങ്കല്‍ പങ്കുവച്ചിരിക്കുന്നത്.
നടി ഹണി റോസിനെ പിന്തുണച്ചുകൊണ്ട് താര സംഘടന അമ്മയും വനിതകളുടെ സംഘടന, വിമണ്‍ ഇന്‍ സിനിമ കളക്ടീവുമൊക്കെ രംഗത്തെത്തിയിരുന്നു.