യു.കെ.വാര്‍ത്തകള്‍

വാടകക്കാരോട് കൂടുതല്‍ അഡ്വാന്‍സ് ചോദിക്കരുത്; ലാന്‍ഡ്‌ലോര്‍ഡ്‌സിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും

ലാന്‍ഡ്‌ലോര്‍ഡ്‌സിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍. ഒരു മാസത്തെ വാടക തുകയില്‍ കൂടുതല്‍ അഡ്വാന്‍സായി ചോദിക്കുന്നതിന് ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക് വരും. ലാന്‍ഡ്‌ലോര്‍ഡ്‌സിനും, ലെറ്റിംഗ് ഏജന്‍സികള്‍ക്കും വാടകക്കാര്‍ക്കിടയില്‍ അലിഖിത 'ലേലം' നടത്തുന്ന രീതിക്കും അവസാനം വരും.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആറ്, ഒന്‍പത്, ചിലപ്പോള്‍ 12 മാസം വരെ വാടക അഡ്വാന്‍സായി ചോദിക്കുന്ന രീതി നടക്കുന്നുണ്ടെന്ന് ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് എംപിമാരോട് പറഞ്ഞു. ഇത് വാടകക്കാരുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുന്ന നിലയിലേക്കാണ് വര്‍ദ്ധിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഇവര്‍ക്ക് താമസിക്കാന്‍ വീട് തെരഞ്ഞെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.

വാടകക്കാരോട് വന്‍ തുക മുന്‍കൂറായി ആവശ്യപ്പെട്ടാല്‍ 5000 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് ലാന്‍ഡ്‌ലോര്‍ഡ്‌സിനും, ലെറ്റിംഗ് ഏജന്‍സികള്‍ക്കും മന്ത്രി മുന്നറിയിപ്പ് നല്‍കി. ബില്ലില്‍ വരുത്തുന്ന പുതിയ മാറ്റങ്ങളിലൂടെ വാടകക്കാര്‍ക്ക് ഇത്തരത്തിലുള്ള അന്യായ ആവശ്യങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നാണ് പ്രഖ്യാപനം.

ബില്ലിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് സഭയില്‍ സംസാരിക്കുകയായിരുന്നു പെന്നികുക്ക്. പുതിയ വാടകക്കാരില്‍ നിന്നും അന്യായമായ തുക മുന്‍കൂര്‍ ചോദിക്കുന്ന രീതിയെ ഹൗസിംഗ് സെക്രട്ടറിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ആഞ്ചെല റെയ്‌നര്‍ രൂക്ഷമായി വിമര്‍ശിച്ചു.എന്നാല്‍ ഒരു മാസത്തില്‍ കൂടുതല്‍ മുന്‍കൂര്‍ ലഭിക്കാത്ത പക്ഷം വാടകക്കാര്‍ക്ക് വാടക നല്‍കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ലാന്‍ഡ്‌ലോര്‍ഡ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കി.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions