മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. പതിനൊന്നാം നിലയിലെ ഫ്‌ളാറ്റിലായിരുന്നു സംഭവം.
സെയ്ഫ് അലി ഖാന് ആറ് കുത്തേറ്റു . ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു
വീട്ടില്‍ അതികമ്രിച്ചുകയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ബാന്ദ്ര പോലീസ് ഊര്‍ജിതമാക്കി.
അതേസമയം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയിലായി. മുംബൈ പൊലീസാണ് സംശയകരമായ രീതിയില്‍ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം അതിക്രമത്തില്‍ മുംബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തില്‍ ഭാഗമാകും. സെയ്ഫിന്റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അഞ്ച് പേരെയാണ് ചോദ്യം ചെയ്യുന്നത്.