യു.കെ.വാര്‍ത്തകള്‍

തിരക്ക്: എന്‍എച്ച്എസ് കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ ചികിത്സ!

എന്‍എച്ച്എസിലെ ലോകോത്തര ചികിത്സാ സേവനങ്ങള്‍ ഒക്കെ പഴങ്കഥ. തിരക്കില്‍ മുങ്ങിയ ആശുപത്രികളില്‍ നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ചികിത്സ. ഫ്രണ്ട്‌ലൈന്‍ നഴ്‌സുമാരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് അമിതസമ്മര്‍ദത്തിലായ എന്‍എച്ച്എസ് ജീവനക്കാര്‍ എ&ഇയില്‍ രോഗികള്‍ മരിച്ച് കിടന്നാല്‍ പോലും മണിക്കൂറുകളോളം തിരിച്ചറിയുന്നില്ലെന്നാണ്.

ബെഡുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ രോഗികളെ മൃഗതുല്യമായ രീതിയില്‍ കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ കിടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇടനാഴികളില്‍ ഗര്‍ഭം അലസിപ്പോകുമ്പോള്‍, പ്രായമായവര്‍ സഹായം കിട്ടാതെ കിടന്ന കിടപ്പില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

'യുകെയിലെ കോറിഡോര്‍ കെയര്‍ പ്രതിസന്ധിയുടെ മുന്നണി' എന്ന പേരില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് എന്‍എച്ച്എസിന്റെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നത്. 5000-ലേറെ നഴ്‌സുമാരുടെ വെളിപ്പെടുത്തലുകള്‍ ആസ്പദമാക്കിയാണ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ സകല അഭിമാനവും ഊറ്റിയെടുക്കുന്നതാണെന്ന് വെളിപ്പെടുത്തിയത്. പതിവായി ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ഡിന് പകരം ചെയറിലും, ട്രോളിയിലും തെറ്റായ ഇടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദിവസങ്ങളോളം കിടക്കുന്നത് സാധാരണമായി മാറുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരൊറ്റ ഇടനാഴിയില്‍ 40 രോഗികളെ വരെ സമ്മര്‍ദം നേരിടുന്ന നഴ്‌സുമാര്‍ പരിചരിക്കേണ്ടി വരുന്നതായാണ് കണക്കാക്കുന്നത്. വ്യക്തിപരമായ മെഡിക്കല്‍ പ്രശ്‌നങ്ങളും, മരിക്കാന്‍ പോകുന്നുവെന്നും വരെ യാതൊരു സ്വകാര്യതയും ഇല്ലാതെ പറയേണ്ടി വരുന്നുവെന്ന ദുരവസ്ഥയുമുണ്ട്.

കോറിഡോര്‍ ചികിത്സ മാന്യതയില്ലാത്തതാണെങ്കിലും അടുത്ത വിന്ററിലും ഇത് തുടരേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. നഴ്‌സുമാരാകട്ടെ ഈ വിധം തുടരാന്‍ കഴിയാതെ ജോലി ഉപേക്ഷിക്കുന്നതായി ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ നിക്കോള റേഞ്ചര്‍ വ്യക്തമാക്കി.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions