യു.കെ.വാര്‍ത്തകള്‍

ഹീത്രൂ വഴി പറക്കുന്നവര്‍ 10 പൗണ്ട് മുടക്കി ഇ-വിസ എടുക്കണമെന്ന നിയമം മരവിപ്പിച്ചു

ലണ്ടന്‍: ജനുവരി ആദ്യം മുതല്‍ യൂറോപ്യന്‍ പൗരന്മാര്‍ അല്ലാത്തവര്‍ വിസയില്ലാതെ ബ്രിട്ടനിലേക്ക് എത്തണമെങ്കില്‍ 10 പൗണ്ട് ഓണ്‍ലൈന്‍ വഴി അടച്ച് ഇലക്ടോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കണമായിരുന്നു. ഈ നിയമം ഇപ്പോള്‍ തത്ക്കാലത്തേക്ക് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.

ലോകത്തിലെ മറ്റേതൊരു ഹബ് എയപോര്‍ട്ടിലേതിലും വിഭിന്നമായി ഹീത്രൂവില്‍ വെച്ച് വിമാനം മാറി കയറുന്ന യാത്രക്കാര്‍ക്കും ഇ ടി എ നിര്‍ബന്ധമായിരുന്നു. പാസ്‌പോര്‍ട്ട് കണ്‍ടോളിലൂടെ പോകുന്നില്ലെങ്കിലും ഇത് നിര്‍ബന്ധമാക്കിയിരുന്നു. ഇത് ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് വിമാനത്താവളാധികൃതരും എയര്‍ലൈന്‍ കമ്പനികളും ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹീത്രൂ വിമാനത്താവളാധികൃതര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.

ഹീത്രൂ വിമാനത്താവളാധികൃതര്‍ പറഞ്ഞത് ഈ നിയമം വഴി തങ്ങള്‍ക്ക് ഓരോ വര്‍ഷവും 40 ലക്ഷത്തോളം യാത്രക്കാരെ നഷ്ടമാകും എന്നായിരുന്നു. റിഷി സുനകിന്റെ കാലത്ത് കൊണ്ടു വന്ന ഈ നിയമം തുടരാനായിരുന്നു ലേബര്‍ സര്‍ക്കാരിന്റെയും തീരുമാനം. ഇ ടി എ ഇല്ലാതെ ട്രാന്‍സിറ്റ് അനുവദിച്ചാല്‍ അത് അനധികൃത കുടിയേറ്റത്തിന് സധ്യത വര്‍ദ്ധിപ്പിക്കും എന്നായിരുന്നു ഹോം വകുപ്പിന്റെ വാദം. എന്നാല്‍, ഇപ്പോള്‍ വിമാനത്താവളാധികൃതരുടെ സമ്മര്‍ദ്ദത്തിന് ഹോം വകുപ്പ് വഴങ്ങിയിരിക്കുകയാണ്.

വ്യോമയാന മേഖലയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാരെ താത്ക്കാലികമായി ഇ ടി എയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു എന്നാണ് ഹോം വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് വീണ്ടും വിശകലന വിധേയമാക്കുമെന്നും ആവശ്യമെന്നു കണ്ടാല്‍ നിയമം തിരികെ കൊണ്ടു വരുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions