നാട്ടുവാര്‍ത്തകള്‍

പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, അമ്മയെ വെറുതെ വിട്ടു

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി. അമ്മയെ വെറുതെ വിട്ടു. അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജി എം എ ബഷീര്‍ ആണ് വിധി പറഞ്ഞത്. കേസില്‍ ശിക്ഷ നാളെ വിധിയ്ക്കും.

കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസില്‍ രണ്ടാം പ്രതിയാണ് അമ്മ സിന്ധു. കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം കുറ്റങ്ങള്‍ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവന്‍ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.

കാമുകിയായ ഗ്രീഷ്മ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയതിലാണ് കേസ്. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതികളായിരുന്നു. ഇതില്‍ അമ്മയെ വെറുതെ നടപടിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

2022 ഒക്ടോബര്‍ 14 നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹാലോചന വന്നതിനെ തുടര്‍ന്ന് ഷാരോണെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പദ്ധതി തയ്യാറാക്കി. ഇതിനു ഭാഗമായി ഷാരോണെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വിഷം കലര്‍ത്തിയ കഷായം നല്‍കുകയുമായിരുന്നു.

തിരികെ വീട്ടില്‍ എത്തിയ ഷാരോണ്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരിക്കുന്നത്. മരണമൊഴിയിലാണ് ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിനോട് പറയുന്നത്. എന്നാല്‍ ഗ്രീഷ്മ ഒരിക്കലും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കില്ലെന്നും ഷാരോണ്‍ കൂട്ടി ചേര്‍ത്തു. കുറ്റം തെളിഞ്ഞതോടെ ഗ്രീഷ്മയും തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതികളായി.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions