യു.കെ.വാര്‍ത്തകള്‍

പലിശ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി ഏശിയില്ല; യുകെ ഹൗസിംഗ് വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണത്തില്‍ 11% വര്‍ധന


വളരെ പ്രതികൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടും യുകെ ഹൗസിംഗ് വിപണിക്ക് പുതുവര്‍ഷത്തില്‍ മികച്ച തുടക്കം. വിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണത്തില്‍ 11% വര്‍ധന രേഖപ്പെടുത്തി. പലിശ നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോളാണ് 2025 തുടക്കത്തില്‍ ബ്രിട്ടീഷ് ഭവനവിപണിക്ക് പുത്തന്‍ ഉണര്‍വ്.

പല തരത്തിലുള്ള അനിശ്ചിതാവസ്ഥകളും നിലനില്‍ക്കവെ ലിസ്റ്റ് ചെയ്യപ്പെടുന്ന വീടുകളിലെ എണ്ണത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയതാണ് അപ്രതീക്ഷിതമായി മാറുന്നത്. യുകെ ഹൗസിംഗ് വിപണിയിലേക്ക് ബോക്‌സിംഗ് ഡേ മുതല്‍ തന്നെ റെക്കോര്‍ഡ് തോതില്‍ പുതിയ വില്‍പ്പനക്കാര്‍ ഒഴുകുന്നുണ്ട്.

ശരാശരി വിലയും, ധാരണയായ വില്‍പ്പനകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിപണിയിലെത്തിയ ശരാശരി പ്രോപ്പര്‍ട്ടികളുടെ വില 1.7% ശതമാനമാണ് ഉയര്‍ന്നത്. 5992 പൗണ്ട് വില വര്‍ദ്ധിച്ച് ശരാശരി വില 366,189 പൗണ്ടിലേക്കാണ് എത്തിയത്. 2020ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കുതിച്ചുചാട്ടമാണിതെന്ന് റൈറ്റ്മൂവ് പറയുന്നു.

ഡിസംബറില്‍ സീസണലായി വില താഴുകയും, പുതുവര്‍ഷത്തില്‍ തിരിച്ചെത്തുകയും ചെയ്യാറുണ്ട്. പലിശ നിരക്കുകള്‍ താഴുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കായി ബിഡ് ചെയ്യാന്‍ ജനങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം പുലര്‍ത്തുന്നുണ്ട്. നവംബറില്‍ പണപ്പെരുപ്പം താഴ്ന്ന സാഹചര്യത്തില്‍ പലിശ ഈ വര്‍ഷം കാര്യമായി കുറയുമെന്നാണ് പ്രതീക്ഷ.

ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് 11% അധികം വീടുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. കൂടാതെ അംഗീകരിച്ച വില്‍പ്പനകളുടെ എണ്ണത്തിലും 11% വര്‍ധന രേഖപ്പെടുത്തി. മാറുന്ന സാഹചര്യത്തില്‍ ഏത് മോര്‍ട്ട്‌ഗേജ് ഡീലാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് പോലുള്ള മോര്‍ട്ട്‌ഗേജ് വിദഗ്ധരില്‍ നിന്നും അനായാസം മനസ്സിലാക്കി സ്മാര്‍ട്ട് തീരുമാനം കൈക്കൊള്ളാം.

പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ നിലകൊള്ളുകയും, ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുമ്പോള്‍ 2025-ല്‍ മോര്‍ട്ട്‌ഗേജ് വിപണിക്ക് തിരിച്ചടിയാണ് സംഭവിക്കാനിടയുള്ളത് എന്നതാണ് സാധ്യത.

ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് എത്ര തവണ പലിശ കുറയ്ക്കുമെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും പ്രവചനം അസാധ്യമായ നിലയിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ മൂന്ന് തവണയെങ്കിലും 2025-ല്‍ പലിശ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കി കേവലം ഒരു പലിശ കുറയ്ക്കലില്‍ ഈ വര്‍ഷം കാര്യങ്ങള്‍ ഒതുങ്ങുമെന്നാണ് പ്രവചനം വരുന്നത്.

കഴിഞ്ഞ വര്‍ഷം ആറ് തവണയെങ്കിലും പലിശ കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം . എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ട് തവണ മാത്രമാണ് 2024-ല്‍ പലിശ കുറച്ചത്, ആഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമായ സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ അത്ഭുതങ്ങളൊന്നും ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധരുടെ നിലപാട്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions