സിനിമ

നഗ്‌നതാപ്രദര്‍ശനവും തെറിവിളിയും; വിനായകന്‍ വീണ്ടും വിവാദ കുരുക്കില്‍


നടന്‍ വിനായകന്‍ വീണ്ടും വിവാദ കുരുക്കില്‍. നഗ്‌നതാപ്രദര്‍ശനവും അസഭ്യം പറച്ചിലും നടത്തിയാണ് വിനായകന്‍ ഇത്തവണ വാര്‍ത്തകളില്‍ ഇടം നേടിയത്. വിനായകന്റെ വീഡിയോ അടക്കം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം വിനായകനെ തേടിയെത്തിയിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ കുറെ നാളുകളായി പലപ്പോഴായി വിനായകന്‍ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടുണ്ട്.

വിനായകന്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് പുതിയ വിവാദം. തന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വന്ന് വസ്ത്രം അഴിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് നടനെതിരെ ഉയരുന്ന ആരോപണം. സോഷ്യല്‍ മീഡിയയില്‍ നടന്റെ നഗ്‌നതാ പ്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിനായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പ്രചരിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് വിനായകനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ ഫ്‌ളാറ്റില്‍ വച്ചു തന്നെയാണ് സംഭവമെന്നാണ് കരുതപ്പെടുന്നത്. അയല്‍വാസികളുമായുള്ള പ്രശ്നത്തെ തുടര്‍ന്നാണ് താരം പരസ്യമായി അസഭ്യം പറയുകയും ഉടുതുണി അഴിച്ച് നഗ്‌നതാപ്രദര്‍ശനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രചരിക്കുന്ന സംഭവങ്ങളുടെ വസ്തുത എന്തെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions