യു.കെ.വാര്‍ത്തകള്‍

സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കുത്തിക്കൊന്ന കേസില്‍ 17 കാരന്‍ കുറ്റം സമ്മതിച്ചു

സൗത്ത് പോര്‍ട്ടിലെ ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് ആയിരുന്നു ദാരുണ സംഭവം. അന്ന് 17 വയസ് മാത്രമുണ്ടായിരുന്ന പ്രതി, ബീബി കിങ് (6) എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്(7) ആലിസ് ദാസില്‍വ അഗ്യൂയാര്‍ (9) എന്നിവരെയാണ് കുത്തി കൊലപ്പെടുത്തിയത്. സംഭവം രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരാനും കാരണമായിരുന്നു.

ലിവര്‍പൂര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കവേ മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനെന്ന് പ്രതി സമ്മതിച്ചു.

പബ്ലിക് സ്‌പേസില്‍ കത്തി കൈവശം കൊണ്ടുനടന്നതും ഭീകര പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിവരങ്ങള്‍ കൈവശം വച്ചതും റൈസിന്‍ എന്ന മാരക വിഷ വസ്തു നിര്‍മ്മിച്ചതും അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.

കമ്യൂണിറ്റി സെന്ററില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് യോഗ, ഡാന്‍സ് വര്‍ക്ക് ഷോപ്പിനിടെയാണ് പ്രതി കുട്ടികളെ ആക്രമിച്ചത്. പ്രതിയുടെ വീട്ടില്‍ നിന്ന് അല്‍ഖ്വയ്ദ മാനുവലും റൈസിനും അന്വേഷണ സംഘം കണ്ടെടുത്തു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions