യു.കെ.വാര്‍ത്തകള്‍

40 പുതിയ എന്‍എച്ച്എസ് ആശുപത്രികള്‍ നിര്‍മിക്കാനുള്ള പദ്ധതി വൈകിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി

മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ പുതിയ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ പ്രോഗ്രാം ഒരു ദശകത്തോളം വൈകിപ്പികുമെന്ന് സൂചിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ലേബര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ മറ്റൊരു പദ്ധതി കൂടിയാണ് ഇല്ലാതാകുന്നത്. ഇതോടെ രോഗികളും, ജീവനക്കാരും അപകടകരമായ പഴയ ആശുപത്രികളില്‍ വീണ്ടും തുടരേണ്ടി വരും. ചില ആശുപത്രികളില്‍ ചോര്‍ച്ചയും, തകരുന്ന ചുമരും, സീലിംഗും പോലും ഉള്ളപ്പോഴാണ് പുതിയ ആശുപത്രികളുടെ നിര്‍മ്മാണം നീട്ടിവെയ്ക്കുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ മടങ്ങിവരവ് വാര്‍ത്തകള്‍ക്കിടെ ഈ മോശം വാര്‍ത്ത ഒതുങ്ങി പോകുമെന്ന ലക്ഷ്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ദിവസം പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

2019-ലാണ് മുന്‍ ടോറി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇംഗ്ലണ്ടില്‍ 2030-ഓടെ 40 പുതിയ എന്‍എച്ച്എസ് ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ രാജ്യത്തിന്റെ ധനകാര്യ സ്ഥിതി അത്ര സുഖകരമല്ലാത്ത അവസ്ഥയില്‍ 2039 വരെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയില്ലെന്ന് സ്ട്രീറ്റിംഗ് എംപിമാരെ അറിയിച്ചു.

പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതില്‍ കണ്‍സര്‍വേറ്റീവുകളാണ് പരാജയപ്പെട്ടതെന്ന് സ്ട്രീറ്റിംഗ് ആരോപിച്ചു. വ്യാജമായ പ്രതീക്ഷയ്ക്ക് മുകളിലാണ് ഇത് കെട്ടിപ്പടുത്തതെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പറയുന്നത്. നാല് ഘട്ടങ്ങളായി പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നാണ് സ്ട്രീറ്റിംഗിന്റെ പുതിയ നിലപാട്. ഇത് പ്രകാരം അന്തിമഘട്ടം ആരംഭിക്കാന്‍ 2035 മുതല്‍ 2039 വരെയെങ്കിലും എത്തും. ആദ്യ ഘട്ടം ഇതിനകം തന്നെ നിര്‍മ്മാണം തുടങ്ങിയിരുന്നതിനാല്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions