യു.കെ.വാര്‍ത്തകള്‍

ലോകത്തെ നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ ബ്രിട്ടന്‍ രണ്ടാമത്, ഒന്ന് യുഎസ്, ഇന്ത്യ അഞ്ചാമത്

ലോകത്തു നിക്ഷേപത്തിന് പറ്റുന്ന ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ രാജ്യമെന്ന പദവി യുകെ നേടി. ഒന്നാംസ്ഥാനം യുഎസിനാണ്. കണ്‍സള്‍ട്ടന്‍സി പിഡബ്ല്യുസി നടത്തിയ ആഗോള ബിസിനസ് നേതാക്കളുടെ വാര്‍ഷിക സര്‍വേ അനുസരിച്ചാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ചൈന, ജര്‍മനി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രിട്ടന്റെ തൊട്ട് പിന്നിലുള്ളത്.

109 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5000 ചീഫ് എക്സിക്യൂട്ടീവുകളുടെ ഇടയിലാണ് സര്‍വേ നടത്തിയത്. സര്‍വേയുടെ 28 വര്‍ഷത്തെ ചരിത്രത്തില്‍ യുകെയുടെ ഏറ്റവും ഉയര്‍ന്ന റാങ്ക് ആണ് ഇത്. കഴിഞ്ഞവര്‍ഷം 4-ാം സ്ഥാനത്തായിരുന്നു യുകെയുടെ സ്ഥാനം. ആഗോളതലത്തില്‍ സി ഇ ഒ മാര്‍ ബ്രിട്ടനെ വ്യവസായ സൗഹൃദ രാജ്യമായി കാണുന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ യുകെയിലേയ്ക്ക് കൂടുതല്‍ നിക്ഷേപം എത്തുന്നതിന് റാങ്കിങ്ങിലെ നില മെച്ചപ്പെടുത്തിയതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകാനും യുകെയില്‍ ഉടനീളം ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ നിക്ഷേപകര്‍ രാജ്യത്തിലേയ്ക്ക് വരുന്നതിലൂടെ സാധിക്കുമെന്ന് ചാന്‍സലര്‍ പറഞ്ഞു.

നിക്ഷേപത്തിന് ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ രാജ്യമായി യുകെ മാറിയെന്ന റിപ്പോര്‍ട്ട് ചാന്‍സലര്‍ റേച്ചല്‍ റീവ്സിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. റീവ്സ് ഡാവോസ് ഉച്ചകോടിയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ചാന്‍സലര്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വെട്ടിക്കുറയ്ക്കും തുടങ്ങിയ കാരണങ്ങളാല്‍ ഇന്റര്‍നാഷണല്‍ മോണേട്ടറി ഫണ്ട് യുകെയുടെ വളര്‍ച്ച നിരക്ക് 1.5 ശതമാനമെന്ന മുന്‍ പ്രവചനത്തില്‍ നിന്ന് 1.6 ശതമാനമായി ഉയര്‍ത്തിയിരുന്നു. രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ പ്രധാന യൂറോപ്യന്‍ യൂണിയന്‍ സമ്പദ്‌വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിന് സുരക്ഷിതമായ ഭൂരിപക്ഷമുണ്ടെന്ന വസ്തുത നിക്ഷേപത്തിനുള്ള സുരക്ഷിത താവളമെന്ന നിലയില്‍ യുകെയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions