യു.കെ.വാര്‍ത്തകള്‍

സ്വിണ്ടനില്‍ താമസിച്ചിരുന്ന മലയാളി ലുക്കീമിയ ബാധിച്ചു മരണമടഞ്ഞു

യുകെ മലയാളി സമൂഹത്തിനു നോവായി സ്വിണ്ടനില്‍ മലയാളി യുവാവിന്റെ മരണം. സ്വിണ്ടനില്‍ കുടുംബമായി താമസിച്ചിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട പൂമംഗലം സ്വദേശിയായ അരുണ്‍ വിന്‍സെന്റ് (37) ആണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി ലുക്കീമിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരിയുടെ വിവാഹം കൂടി യുകെയില്‍ തിരിച്ചെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയും ആയിരുന്നു.

ലിയാ അരുണ്‍ ആണ് ഭാര്യ. ടൗണ്‍ സെന്ററിലാണ് ഇവര്‍ താമസിക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് അരുണും കുടുംബവും യുകെയിലെത്തിയത്. ഭാര്യ നഴ്‌സാണ്. നാലും ആറും വയസ്സുള്ള കുഞ്ഞുങ്ങളാണ് ഇവര്‍ക്കുള്ളത്. തൃശൂര്‍ പൂമംഗലം ഇടക്കുളം സെന്റ് മേരീസ് സ്‌കൂളിന് സമീപം ഊക്കന്‍ ഹൗസില്‍ യു എ വിന്‍സന്റ് ആണ് പിതാവ്. സംസ്‌കാരം പിന്നീട്.

അരുണിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഗോഫണ്ട് പ്ലാറ്റ്‌ഫോമില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://www.gofundme.com/f/arun-vincent എന്ന ലിങ്ക് വഴി തുകകള്‍ അയയ്ക്കാവുന്നതാണ്

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions