യു.കെ.വാര്‍ത്തകള്‍

114 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ചു ഇയോവിന്‍ കൊടുങ്കാറ്റ്; 400,000 വീടുകള്‍ ഇരുട്ടില്‍; 138,000 പേര്‍ക്ക് വെള്ളമില്ല

യുകെയില്‍ ആഘാതം സൃഷ്ടിച്ച് ഇയോവിന്‍ കൊടുങ്കാറ്റ് . 114 മൈല്‍ വേഗത്തിലുള്ള കാറ്റ് ആഞ്ഞു വീശിയതോടെ 400,000 വീടുകള്‍ ഇരുട്ടിലായതിന് പുറമെ 138,000 വീടുകളില്‍ വെള്ളവുമില്ലാത്ത സ്ഥിതിയാണ്. കൊടുങ്കാറ്റ് രാവിലെയും തുടരുന്നതിനാല്‍ വീക്കെന്‍ഡില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. ഇതോടെ കൂടുതല്‍ യാത്രാ ദുരിതവും നേരിടേണ്ടി വരും.

തിങ്കളാഴ്ച വരെ മഞ്ഞ്, ഐസ്, കാറ്റ്, മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച മെറ്റ് ഓഫീസ് ലക്ഷക്കണക്കിന് ജനങ്ങളോട് വീടുകളില്‍ തുടരാനാണ് ഉപദേശം നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും വിവിധ ഭാഗങ്ങളില്‍ 80 എംഎം വരെ മഴ പെയ്യുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ആംബര്‍, മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച കാറ്റിന്റെ വേഗത 100 മൈല്‍ കടന്നതോടെ ഒരാള്‍ മരണപ്പെട്ടു. ഞായറാഴ്ച സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, ഇംഗ്ലീഷ്, സ്‌കോട്ടിഷ് തീരങ്ങള്‍, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെ കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. സതേണ്‍-സെന്‍ഡ്രല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ഞായറാഴ്ച രാവിലെ 8 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയും നല്‍കിയിട്ടുണ്ട്.

ചില മേഖലകളില്‍ രണ്ട് തവണയായി ശക്തമായ മഴയും, ഇടിമിന്നലോട് കൂടിയ മഴയും നേരിടേണ്ടി വരും. 80 എംഎം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. മുന്നറിയിപ്പുള്ള ഭാഗങ്ങളില്‍ വീടുകളിലും, ബിസിനസ്സുകളും വെള്ളപ്പൊക്ക സാധ്യതയും നേരിടേണ്ടി വരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.


  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions