യു.കെ.വാര്‍ത്തകള്‍

സ്വിണ്ടനില്‍ മരണമടഞ്ഞ അരുണ്‍ വിന്‍സന്റിന്റെ പൊതു ദര്‍ശനം 31ന്


സ്വിണ്ടനില്‍ കഴിഞ്ഞ ദിവസം മരിച്ച യുകെ മലയാളി അരുണ്‍ വിന്‍സന്റി(37)ന് ജനുവരി 31ന് യാത്രാ മൊഴിയേകാന്‍ യുകെ മലയാളി സമൂഹം. മാര്‍ലോ അവന്യൂവിലെ ഹോളി ഫാമിലി ചര്‍ച്ചിലാണ് ചടങ്ങുകള്‍.

രാവിലെ 9.30ന് ആരംഭിക്കുന്ന കുര്‍ബാനയ്ക്കും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ശേഷമാണ് പൊതുദര്‍ശനം നടക്കുന്നത്.

ചെറു പ്രായത്തില്‍ തന്നെ ഭാര്യയേയും മക്കളേയും തനിച്ചാക്കിയുള്ള അരുണിന്റെ വേര്‍പാട് ഏവരിലും വേദനയാകുകയാണ്. ജനുവരി 23 നാണ് അരുണ്‍ മരണമടഞ്ഞത്.

ഇരിങ്ങാലക്കുട സ്വദേശിയായ അരുണ്‍ ഏറെനാളായി കാന്‍സര്‍ ചികിത്സയിലായിരുന്നു.

ലിയോ അരുണ്‍ ആണ് ബാര്യ. രണ്ടു മക്കള്‍. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അരുണ്‍ സഹോദരിയുടെ വിവാഹത്തിനായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്.

പൊതു ദര്‍ശനത്തിനു ശേഷം അരുണ്‍ വിന്‍സന്റിനെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും.


പൊതുദര്‍ശനം ;
HOLY FAMILY CHURCH

Marlowe Avenue

SN3 2PT

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions