യു.കെ.വാര്‍ത്തകള്‍

നാല് മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ നിയമപരമായ പരിധിയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ബില്‍ ഷോക്ക്

നിയമപ്രകാരമുള്ള പരമാവധി നികുതി വര്‍ധനയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ധനവ് വരുന്നു. നാല് മില്ല്യണിലേറെ കുടുംബങ്ങള്‍ക്കാണ് കൗണ്‍സില്‍ ടാക്‌സിന്റെ ശിക്ഷ ലഭിക്കുകയെന്നാണ് വിവരം. രണ്ട് ദശകത്തിനിടെ ഇംഗ്ലണ്ടില്‍ കാണാത്ത ഏറ്റവും വലിയ വര്‍ധനയ്ക്കാണ് കളമൊരുങ്ങുന്നത്.

25 ശതമാനം വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ധിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ ഇതില്‍ പെടുന്നു. ഏപ്രില്‍ മുതലാണ് നികുതി വര്‍ധനവുകള്‍ പ്രാബല്യത്തിലെത്തുക. നിയമപരമായ പഴുതുകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഏഴ് കൗണ്‍സിലുകളാണ് 9.99 ശതമാനം മുതല്‍ 15 ശതമാനം വരെ നികുതി ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.

ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജനങ്ങളെ പിഴിയാന്‍ കൗണ്‍സിലുകള്‍ നീക്കം നടത്തുന്നത്. ഗവണ്‍മെന്റ് നിയമങ്ങള്‍ പ്രകാരം കൗണ്‍സില്‍ ടാക്‌സ് 4.99 ശതമാനം വരെ ഉയര്‍ത്താനാണ് അനുമതിയുള്ളത്. ഇതില്‍ കൂടുതല്‍ ഉയര്‍ത്താന്‍ ഹിതപരിശോധന വേണമെന്നാണ് നിബന്ധന.

എന്നാല്‍ സെക്ഷന്‍ 114 നോട്ടീസ് പ്രകാരം പാപ്പരായി മാറുന്ന കൗണ്‍സിലുകള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ നിയമം അനുമതി നല്‍കുന്നു. ഇത് ദുരുപയോഗം ചെയ്താണ് കൗണ്‍സിലുകള്‍ അനുമതി തേടാതെ നികുതി വര്‍ദ്ധിപ്പിക്കുന്നത്. ഈ നിയമമാറ്റത്തിന് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ അംഗീകാരം നല്‍കുന്നുണ്ട്.

ഇതോടെ എട്ട് കൗണ്‍സിലുകളില്‍ പെടുന്ന ഏകദേശം 4.4 മില്ല്യണ്‍ താമസക്കാരാണ് നികുതിഭാരത്തിന്റെ തിരിച്ചടി നേരിടുക. കൗണ്‍സിലുകള്‍ പോക്കറ്റടിക്കുകയാണ് ചെയ്യുന്നതെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് പ്രതികരിച്ചു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions