യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ 5 വര്‍ഷത്തിനിടെ ആദ്യമായി വാടക നിരക്ക് താഴ്ന്നു; വാടകക്കാര്‍ വീടുകള്‍ മാറുന്നത് ഒഴിവാക്കുന്നു

കഴിഞ്ഞ ഏതാനും വര്‍ഷമായി ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കു കഷ്ടകാലമാണ്. വാടക നിരക്കുകള്‍ റെക്കോര്‍ഡ് വര്‍ധനവ് നേരിട്ടതോടെ ജനങ്ങള്‍ക്ക് വരുമാനത്തിന്റെ നല്ലൊരു ശതമാനവും വാടക ഇനത്തില്‍ ചെലവഴിക്കേണ്ട അവസ്ഥയായിരുന്നു. ഇപ്പോഴിതാ 2019ന് ശേഷം ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്.

2024-ലെ അവസാന മൂന്ന് മാസങ്ങളില്‍ ആണ് ശരാശരി വാടക നിരക്ക് താഴ്ന്നത്. വീടുകള്‍ മാറുന്നത് മൂലമുള്ള അധിക സാമ്പത്തിക ചെലവ് ഒഴിവാക്കാന്‍ വാടകക്കാര്‍ നിര്‍ബന്ധിതമായതോടെയാണ് ഈ സ്ഥിതി ഉടലെടുത്തത്. ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക വീടുകളുടെ നിരക്കില്‍ 0.2 ശതമാനം കുറവാണ് നേരിട്ടത്. 3 പൗണ്ട് താഴ്ന്ന് 1341 പൗണ്ടിലേക്കാണ് പ്രതിമാസ നിരക്ക് എത്തിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി.

ചെറിയ നിരക്ക് താഴ്ചയാണ് രേഖപ്പെടുത്തിയതെങ്കിലും മഹാമാരിക്ക് ശേഷം ക്വാര്‍ട്ടേര്‍ലി അടിസ്ഥാനത്തില്‍ ആദ്യമായാണ് വാടക താഴുന്നത്. വാടക നിരക്കുകള്‍ പരമോന്നതിയിലെത്തിയ 2023 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളില്‍ വാടക നിരക്കുകള്‍ പരമോന്നതിയില്‍ എത്തിയപ്പോള്‍ മൂന്ന് മാസത്തെ കാലയളവില്‍ ചോദിക്കുന്ന തുക 3.8 ശതമാനം വര്‍ധിക്കുകയാണ് ചെയ്തത്.

ഇതിന് മുന്‍പ് തുടര്‍ച്ചയായി 19 പാദങ്ങളിലും വാടകകള്‍ ഓരോ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് വരികയായിരുന്നു. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്കുകള്‍ 4.7% കൂടുതലാണ്. 2021ന് ശേഷം ആദ്യമായി കുറഞ്ഞ നിരക്കിലാണ് വളര്‍ച്ച. വിപണിയെ സംബന്ധിച്ച് ഇത് സുപ്രധാന നാഴികക്കല്ലാണെന്ന് റൈറ്റ്മൂവ് പറയുന്നു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions