യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസിലെ കാല്‍ശതമാനം രോഗികള്‍ക്കും ലഭിച്ചത് മോശം പരിചരണം

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ കാല്‍ശതമാനം രോഗികള്‍ക്കും ലഭിച്ചത് മോശം പരിചരണമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പത്തിലൊന്ന് രോഗികള്‍ മാത്രമാണ് ഇതേക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറായതെന്നും പേഷ്യന്റ് വാച്ച്‌ഡോഗ് വെളിപ്പെടുത്തി.

പരാതിപ്പെട്ട രോഗികള്‍ക്കാകട്ടെ തൃപ്തികരമായ പരിഹാരം ലഭിച്ചതുമില്ലെന്ന് ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നതും പ്രതിസന്ധിയാണ്.

പരാതികള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് സര്‍വ്വീസിന്റെ രീതികളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസക്കുറവ് ഉണ്ടെന്നും വ്യക്തമായി. പരാതികള്‍ സേവനം മെച്ചപ്പെടുത്താനുള്ള വഴിയായി എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനും തെളിവില്ലെന്ന് വാച്ച്‌ഡോഗ് കണ്ടെത്തി.

പരാതികളെ കാര്യമായി കാണാന്‍ തയ്യാറാകാത്ത എന്‍എച്ച്എസ് രോഗികളുടെ ആശങ്കകളെ കേള്‍ക്കാനും, പഠിക്കാനും തയ്യാറായി, കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് വാച്ച്‌ഡോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ലൂസി അന്‍സാരി പറഞ്ഞു.

ഔദ്യോഗിക വിഭാഗങ്ങളും, അന്വേഷണ സംഘങ്ങളും ഉന്നയിച്ച ആശങ്കകള്‍ പോലും എന്‍എച്ച്എസ് കൃത്യമായി പ്രതികരിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇത് വീഴ്ചകളുടെ പരമ്പര തുടരാന്‍ ഇടയാക്കുന്നുവെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions