സിനിമ

സെയ്ഫിന്റെ വീട്ടിലെ മോഷ്ടാവെന്ന് പറഞ്ഞ് ചിത്രം പുറത്തുവിട്ടു; ജീവിതം തകര്‍ന്നെന്ന് യുവാവ്

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സംശയത്തിന്റെ പുറത്ത് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ജീവിതം ദുസ്സഹമായെന്ന പരാതിയുമായി യുവാവ്. കേസില്‍പ്പെട്ടതോടെ ജോലി നഷ്ടമായെന്നും നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയെന്നും യുവാവ് പറഞ്ഞു. ഡ്രൈവറായ ആകാശ് കനോജിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെന്ന രീതിയില്‍ തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നതോടെ കുടുംബത്തിന് വലിയ പ്രയാസം നേരിടേണ്ടി വന്നുവെന്ന് കനോജി പറഞ്ഞു. താന്‍ നിരപരാധിയാണെന്നറിഞ്ഞ് പൊലീസ് വെറുതെ വിട്ടെങ്കിലും ജോലിയില്‍ തിരിച്ചെടുക്കാന്‍ തൊഴിലുടമ തയാറായില്ല. വിശദീകരണം കേള്‍ക്കാന്‍ പോലും വിസമ്മതിച്ചു. പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നും യുവാവ് പറയുന്നു.

ജനുവരി 18 നാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് മുംബൈ പൊലീസ് ആകാശ് കനോജിയെ കസ്റ്റഡിയില്‍ എടുത്തത്. സെയ്ഫിന്റെ വീടിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ആളുമായി സാമ്യയമുണ്ടെന്ന് ആരോപിച്ചായിരുന്നു കനോജിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തൊട്ടടുത്ത ദിവസം ബംഗ്ലാദേശ് പൗരനായ ശരീഫുള്‍ ഇസ്‌ലാം ഷെഹ്‌സാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് കനോജിയെ പൊലീസ് വിട്ടയച്ചത്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions