യു.കെ.വാര്‍ത്തകള്‍

പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു യുകെ യൂണിവേഴ്‌സിറ്റികള്‍; നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായുള്ള പുതിയ നയങ്ങള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലച്ചതോടെ പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു യുകെ യൂണിവേഴ്‌സിറ്റികള്‍. പിടിച്ചു നില്‍ക്കാനായി നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ട് മുന്‍നിര യൂണിവേഴ്‌സിറ്റികളാണ് തൊഴിലുകള്‍ വെട്ടിനിരത്തുന്നത്.

400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിനൊപ്പം ഏതാനും ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റി അവസാനിപ്പിക്കുകയാണ്. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് കോഴ്‌സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്‌സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്. വേണ്ടിവന്നാല്‍ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി ഉള്‍പ്പെടെ നടപ്പിലാക്കും.

ഡുര്‍ഹാം യൂണിവേഴ്‌സിറ്റി 200 പ്രൊഫഷണല്‍ സര്‍വ്വീസ് ജീവനക്കാരെയാണ് ചുരുക്കുന്നത്. 300 ജോലിക്കാരെ കുറയ്ക്കുമെന്ന് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് രണ്ട് റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഈ പ്രഖ്യാപനം നടത്തുന്നത്. അടുത്തിടെ ഫീസ് വര്‍ദ്ധിപ്പിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് പ്രമുഖ സ്ഥാപനങ്ങള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്.

കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് കോഴ്‌സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്‌സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത്. വേണ്ടിവന്നാല്‍ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി ഉള്‍പ്പെടെ നടപ്പിലാക്കും.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ആപ്ലിക്കേഷനുകള്‍ ഇടിഞ്ഞതും, സാമ്പത്തിക സമ്മര്‍ദം രൂക്ഷമായതും പ്രതിസന്ധിയായതോടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് യൂണിവേഴ്‌സിറ്റി പറഞ്ഞു. ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ പുതിയ വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവിനെ ബാധിച്ചത്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions