യു.കെ.വാര്‍ത്തകള്‍

ജീവനക്കാരിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ വെള്ളമടിച്ച് ഹോട്ടലിന് തീയിട്ട ഇന്ത്യന്‍ മാനേജര്‍ക്ക് ജയില്‍

സഹജീവനക്കാരിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ വെള്ളമടിച്ച് അലമ്പാക്കിയ ഇന്ത്യന്‍ വംശജനായ മാനേജര്‍ക്ക് പണികിട്ടി. ജോലി ചെയ്തിരുന്ന ഹോട്ടലിന് തീ കൊളുത്തിയ അസിസ്റ്റന്റ് മാനേജര്‍ക്ക് ഇനി അഴിയെണ്ണാം.

മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 50 ഓളം പേരെ ഒഴിപ്പിക്കേണ്ടി വന്ന സംഭവത്തില്‍ പെര്‍ത്ത്‌ഷെയര്‍ ലോച്ച് ടേയിലെ കില്ലിന്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന 43 കാരന്‍ വിമല്‍ വര്‍മ്മക്കാണ് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
ഹോട്ടലില്‍ ലിവ് ഇന്‍ അസിസ്റ്റന്റ് ഓപ്പറേഷന്‍സ് മാനേജറായിരുന്നു വിമല്‍വര്‍മ്മ.

മദ്യപിച്ചു ലക്കുകെട്ടതോടെയാണ് ഇയാള്‍ നിലവിട്ടു പെരുമാറിയത്. ജീവനക്കാരുടെ താമസ സ്ഥലത്തു വച്ച് സഹജീവനക്കാരിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിലെത്തിയ ഇയാള്‍ മോശമായി പെരുമാറിയെന്ന് വിചാരണയ്ക്കിടെ വ്യക്തമായി. 2023 ഏപ്രില്‍ 21നായിരുന്നു സംഭവം.

വിമല്‍വര്‍മ്മയുടെ പെരുമാറ്റം മോശമായതോടെ ഇയാളെ ബര്‍ത്ത്‌ഡേ പരിപാടിയില്‍ നിന്ന് ഇറക്കിവിട്ടു. പുലര്‍ച്ചെ 2.56ന് മുറിയില്‍ നിന്നും ഇറങ്ങിയ ഇയാള്‍ ബൈക്കുകളും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന സൈക്കിള്‍ സ്റ്റോറേജ് ഏരിയയില്‍ എത്തി തീ കൊളുത്തി. തീ പടരുന്നത് നോക്കി നില്‍ക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും അധികൃതര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വൈകാതെ ഫയര്‍ അലാം മുഴങ്ങി. ഒടുവില്‍ ഹോട്ടലില്‍ നിന്ന് എല്ലാവരേയും രക്ഷിക്കുകയായിരുന്നു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions