യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഷോപ്പ് ജീവനക്കാര്‍ ദിവസം നേരിടുന്നത് 2000 അതിക്രമങ്ങളും മോഷണങ്ങളും!


ബ്രിട്ടനിലെ റീട്ടെയില്‍ ഷോപ്പുകളെ ആശങ്കയിലാഴ്ത്തി അതിക്രമങ്ങളും മോഷണങ്ങളും പെരുകുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലിന്റെ കുറവാണ് അതിക്രമങ്ങള്‍ കുതിച്ചുയരാന്‍ കാരണമെന്ന് 61 ശതമാനം റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നു. റീട്ടെയില്‍ ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങളും, മോഷണങ്ങളും റെക്കോര്‍ഡ് നിരക്കില്‍ എത്തിയതായി കണക്കുകള്‍ പറയുന്നു. ഈ നിയമരാഹിത്യം നേരിടാന്‍ അടിയന്തര നടപടി വേണമെന്ന് റീട്ടെയില്‍ മേധാവികള്‍ ആവശ്യപ്പെട്ടു. 2023/24 സാമ്പത്തിക വര്‍ഷത്തിലെ ഓരോ ദിവസവും 2000-ലേറെ അക്രമങ്ങളാണ് ഷോപ്പ് ജീവനക്കാര്‍ നേരിട്ടതെന്ന് സര്‍വ്വെ കണ്ടെത്തിയതോടെയാണ് കൈവിട്ട് പോകുന്ന സ്ഥിതി നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നത്.

ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ അടിച്ചുമാറ്റുന്ന പ്രശ്‌നങ്ങളെ പോലീസ് ഗുരുതരമായി കാണുന്നില്ലെന്നതിനാല്‍ ഈ സംവിധാനത്തില്‍ തന്നെ റീട്ടെയിലേഴ്‌സിന് വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണ്. ഷോപ്പ് ലിഫ്റ്റിംഗ് വഴി റീട്ടെയിലര്‍മാര്‍ക്ക് വരുന്ന നഷ്ടം 1.8 ബില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.2 ബില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നുവെന്ന് വ്യക്തമാകുമ്പോഴാണ് പ്രശ്‌നത്തിന്റെ ആഴം വ്യക്തമാകുക.

20 മില്ല്യണ്‍ മോഷണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ഥിതി കൂടുതല്‍ വഷളാകുകയാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 2001-ല്‍ തുടങ്ങിയ സര്‍വ്വെകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നിരക്കിലെത്തിയത് ഇതിന് തെളിവാണ്. റീട്ടെയില്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രണം വിട്ട് പോകുകയാണെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ചീഫ് എക്‌സിക്യൂട്ടീവ് ഹെലെന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു.

സിസിടിവി, കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകള്‍, ബോഡി ക്യാമറകള്‍ എന്നിങ്ങനെ മോഷണം തടയാന്‍ 1.8 ബില്ല്യണ്‍ പൗണ്ട് ഇറക്കി ബിസിനസ്സുകള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോഴും സ്ഥിതി കൈവിട്ട് പോകുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള സഹായം 'മോശം' അല്ലെങ്കില്‍ 'വളരെ മോശം' എന്നാണ് 61 ശതമാനം റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നത്. ജീവനക്കാര്‍ ഗുരുതരമായ അക്രമം നേരിടുന്നതായി റീട്ടെയിലര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഈ സ്ഥിതി. ഷോപ്പുകളിലെ ജോലി തന്നെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് പലരും പറയുന്നു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions