യു.കെ.വാര്‍ത്തകള്‍

ഉപയോഗശേഷം ബോട്ടിലുകള്‍ തിരിച്ചു കൊടുത്താല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പണം നല്‍കും

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പങ്കാളികളാകാന്‍ ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളും. ഉപയോഗം കഴിഞ്ഞ, കാലിയായ പ്ലാസ്റ്റിക് കുപ്പികള്‍ പ്രദേശത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ തിരിച്ചേല്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം ലഭ്യമാക്കുന്ന പുതിയ പദ്ധതിയാണ് അവര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും ക്യാനുകള്‍ക്കും ഡിപ്പോസിറ്റ് റിട്ടേണ്‍ പദ്ധതി നടപ്പിലാക്കി 'ക്ലീന്‍ അപ് ബ്രിട്ടന്‍' പദ്ധതി ഉഷാറാക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നത്.

ടെസ്‌കോ, അസ്ഡ, മോറിസണ്‍സ്, സെയ്ന്‍സ്ബറീസ് എന്നിവ ഉള്‍പ്പടെയുള്ള പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ തുറക്കും. ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച കാലിക്കുപ്പികള്‍ അവിടെ നല്‍കി, അത് റീസൈക്ലിംഗ് ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാന്‍ കഴിയും. അതോടൊപ്പം തിരികെ നല്‍കുന്ന കുപ്പികള്‍ക്ക് അവര്‍ക്ക് പണം ലഭിക്കുകയും ചെയ്യും.


പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനും, പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും റീസൈക്ലിംഗ് ചെയ്യപ്പെടുമെന്ന് ഉറപ്പു വരുത്തുന്നതിനുമായി ആഗോളാടിസ്ഥാനത്തില്‍ 50ല്‍ ഏറെ രാജ്യങ്ങളില്‍ നിലവിലുള്ള ഒന്നാണ് ഡെപോസിറ്റ് റിട്ടേണ്‍ പദ്ധതി. ജര്‍മ്മനി, സ്വീഡന്‍, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കപ്പെടുന്നുണ്ട്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions