നാട്ടുവാര്‍ത്തകള്‍

ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; പ്രതിഷേധ കാമ്പെയ്ന്‍ തുടങ്ങി യുക്മ

ലണ്ടന്‍: യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. മാര്‍ച്ച് 30 മുതല്‍ ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് ഇപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ഗാട്ട് വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയില്‍ നിന്നും ഗാട്ട് വിക്കിലേക്കും എയര്‍ ഇന്ത്യ ഡയറക്ട് സര്‍വീസ് നടത്തിയിരുന്നത്.

കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സര്‍വീസ് തുടക്കത്തില്‍ ആഴ്ചയില്‍ ഒരെണ്ണമായിരുന്നു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സര്‍വീസ് ആഴ്ചയില്‍ രണ്ടായും, പിന്നീട് മൂന്നായും ഉയര്‍ത്തുകയായിരുന്നു. മതിയായ ഒരു കാരണവും പറയാതെയാണ് പൊടുന്നനെ സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ കൈക്കൊണ്ടത്. മാര്‍ച്ച് 30നുശേഷം ഈ റൂട്ടില്‍ ബുക്കിങ് എടുക്കുന്നില്ല. നേരത്തെ ഈ സര്‍വീസുകളില്‍ ടിക്കറ്റ് ബുക്കു ചെയ്തിരുന്നവര്‍ക്ക് മറ്റു വഴികളിലൂടെ യാത്ര ഒരുക്കാമെന്ന ഉറപ്പു നല്‍കുകയും ചെയ്തു. ഇത് സ്വീകാര്യമല്ലാത്തവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കും.

രണ്ടു ദിവസം മുന്‍പാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍വീസ് നിത്തലാക്കുന്നതായുള്ള അറിയിപ്പ് ലഭിച്ചത്. വിമാനങ്ങളുടെ അഭാവമാണ് സര്‍വീസ് നിര്‍ത്തുന്നതിന് കാരണമായി എയര്‍ ഇന്ത്യ പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതിനെ സാധൂകരിക്കാന്‍ പറ്റാത്തവിധം അമൃത്സറിലേക്ക് നിലവില്‍ ആഴ്ചതോറുമുള്ള മൂന്നു സര്‍വീസുകള്‍ നാലായി ഉയര്‍ത്തുകയും ചെയ്തു.

ഒറ്റപ്പറക്കലിന് നാട്ടിലെത്താം എന്നതിനാല്‍ എയര്‍ ഇന്ത്യ ഡയറക്ട് ഫ്ലൈറ്റുകള്‍ ചുരുങ്ങിയ കാലംകൊണ്ട് എറെ ജനപ്രിയമായിരുന്നു. പ്രായമായവരെ ഒറ്റയ്ക്ക് നാട്ടിലേക്ക് കയറ്റിവിടാനും നാട്ടില്‍നിന്നും ബ്രിട്ടനിലേക്ക് സന്ദര്‍ശനത്തിനായും മറ്റും കൊണ്ടുവരാനും ഏറെ സഹായകമായിരുന്നു ഈ വിമാനങ്ങള്‍.

2023ലും സമാനമായ രീതിയില്‍ ഈ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ മലയാളി സംഘടനകളും മറ്റും എംപിമാരുടെയും അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും സഹായത്തോടെ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതിനാല്‍ സര്‍വീസുകള്‍ മുടങ്ങിയില്ല. സമാനമായ ഇടപെടലുകളാണ് ഇക്കുറിയും ഉണ്ടാകേണ്ടത്.

പ്രായമായവര്‍ക്കും കൊച്ചു കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്കും അടിയന്തിര സാഹചര്യത്തില്‍ വേഗത്തില്‍ നാട്ടില്‍ എത്തേണ്ടിയിരുന്നവര്‍ക്കും ഒക്കെ ആശ്വാസമായിരുന്ന ഒരു വിമാനം മുന്നറിയിപ്പ് പോലും ഇല്ലാതെ നിര്‍ത്തലാക്കുന്നത് തിരിച്ചടിയാണ്. ഈ വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങാനായി യുകെമലയാളികളുടെ പ്രതിഷേധം നേരിട്ട് അറിയിക്കാം. ഇതിനായി യുക്മ പുതിയ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ്. നിങ്ങളുടെ പ്രതിഷേധവും ഈ ക്യാമ്പയിനിലൂടെ അറിയിക്കാം.
https://www.change.org/p/urge-flight-companies-to-reestablish-direct-flight-services-to-kerala-appeal-from-uukma?recruiter=87100880&recruited_by_id=25715bc5-b330-4616-9cfc-9bbf0f2eb73a&utm_source=share_petition&utm_campaign=petition_dashboard_share_modal&utm_medium=copylink

#mce_temp_url#

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions