യു.കെ.വാര്‍ത്തകള്‍

ലൈംഗികാതിക്രമ ആരോപണങ്ങള്‍: ആംഗ്ലിക്കന്‍ സഭയുടെ ലിവര്‍പൂള്‍ മലയാളി ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത് രാജിവച്ചു

രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചുവെന്ന ചാനല്‍ 4 ന്യൂസ് പുറത്തുവിട്ട വാര്‍ത്ത വിവാദമായതോടെ ആംഗ്ലിക്കന്‍ സഭയുടെ ലിവര്‍പൂള്‍ മലയാളി ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പളത്ത് രാജിവച്ചു. അന്വേഷണ വിധേയമായി ബിഷപ്പ് പദവിയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന വൈദികരും നിലപാട് എടുത്തതോടെയാണ് രാജി. രൂപതാ ഓഫീസുകളിലും കത്തീഡ്രലിലുകളിലും വൈദികരുമായും നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സംഭവത്തില്‍ അന്വേഷണം പൂര്‍ണ്ണമായും നടക്കുന്നത് വരെ ബിഷപ്പ് മാറിനില്‍ക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആറ് മുതിര്‍ന്ന വൈദികര്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


2019 നും 2023 നും ഇടയില്‍ പെരുമ്പളത്ത് ബ്രാഡ്‌വെല്‍ ബിഷപ്പായിരുന്ന കാലഘട്ടത്തില്‍, എസെക്‌സിലെ ചെംസ്‌ഫോര്‍ഡ് രൂപതയിലെ ഒരു സ്ത്രീയെ ഇദ്ദേഹം ലൈംഗികമായി അതിക്രമിച്ചു എന്നാണ് ചാനല്‍ പുറത്ത് വിട്ടത്. ഇതോടൊപ്പം തന്നെ മറ്റൊരു വനിതാ ബിഷപ്പും ലൈംഗികമായി അതിക്രമിച്ചതായി ചാനല്‍ 4 ന്യൂസിനോടു വ്യക്തമാക്കി എന്ന് പറയുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ താന്‍ പൂര്‍ണ്ണമായി നിഷേധിക്കുന്നതായാണ് ബിഷപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. പോലീസ് തനിക്കെതിരെ നിലവില്‍ തന്നെ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കി.

ബിഷപ്പ് തന്നെ ബലമായി പിടിച്ചെന്നും, ചുംബിച്ചെന്നുമാണ് ഒരു പരാതിക്കാരിയുടെ ആരോപണം എന്ന് ചാനല്‍ 4 ന്യൂസ് പറഞ്ഞിരുന്നു. മറ്റൊരു തവണയും അക്രമം ആവര്‍ത്തിച്ചെന്നാണ് ഇവരുടെ അവകാശവാദം. പരാതിപ്പെട്ട മറ്റൊരു വനിതാ ബിഷപ്പിനോട് സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞതായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് സംഭവങ്ങളും 2023 ല്‍ എസെക്സില്‍ നടന്നതായാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ മറ്റ് ആളുകളുടെ സാന്നിധ്യം ഉള്ള സ്ഥലങ്ങളിലാണ് പ്രസ്തുത ആരോപണങ്ങളെന്ന് ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു.

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ജസ്റ്റിന്‍ വെല്‍ബി മറ്റൊരു വിവാദത്തില്‍പ്പെട്ട് രാജിവച്ച് മൂന്നു മാസത്തിനുള്ളില്‍ തന്നെയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ തന്നെ ബിഷപ്പായ പെരുമ്പളത്തിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തുവരുന്നത്.

2002 മുതല്‍ ആംഗ്ലിക്കന്‍ സഭയില്‍ വൈദികനാണ് ചെങ്ങന്നൂരില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഡോ. ജോണ്‍ പെരുമ്പളത്ത്. പുണെയിലെ യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍നിന്നും ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ ഫാ. ജോണ്‍, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയിലെ (സിഎന്‍ഐ) വൈദികനായിരുന്നു. 1995 മുതല്‍ 2001 വരെ കൊല്‍ക്കത്തയില്‍ വൈദികനായിരുന്ന ഇദ്ദേഹം ഉപരി പഠനാര്‍ഥം ബ്രിട്ടനിലെത്തിയപ്പോഴാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ അംഗമായത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions