യു.കെ.വാര്‍ത്തകള്‍

ബിഷപ്പിന്റെ അതിക്രമത്തിന്റെ ഇര താനെന്ന് വ്യക്തമാക്കി വാറിങ്ടണിലെ വനിതാ ബിഷപ്

ലൈംഗീക അതിക്രമ ആരോപണത്തെ തുടര്‍ന്ന് മലയാളിയായ ലിവര്‍പൂള്‍ ബിഷപ്പ് രാജിവച്ചിട്ടും വിവാദം തീരുന്നില്ല. രണ്ടു പേര്‍ പീഡനം ആരോപിച്ചതില്‍ ഒരാള്‍ താനാണെന്ന് വ്യക്തമാക്കി വാറിംഗ്ടണ്‍ വനിതാ ബിഷപ്പ് ബെവ് മേസണ്‍ പരസ്യമായി രംഗത്തുവന്നു. ഇതുവരെ പീഡനത്തിന് ഇരയായവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.

പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന വനിത ബിഷപ്പായ ബെവ് മേസണിന്റെ തുറന്ന കത്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ വിവാദത്തിലാക്കുകയാണ്.

2023ല്‍ ബിഷപ്പ് പെരുമ്പളത്ത് സ്ഥാനമേക്കും മുമ്പ് ബിഷപ്പ് മേസണ്‍ ലിവര്‍പൂളിലെ ആക്ടിങ് ബിഷപ്പായിരുന്നു. സ്ത്രീ പുരോഹിതകള്‍ നേരിടുന്ന സ്ത്രീ വിരുദ്ധതയെ കുറിച്ച് സഭയില്‍ തുറന്ന സംഭാഷണം വേണമെന്ന് അവര്‍ പറഞ്ഞു.

രണ്ടു പേരുടെ ലൈംഗീക ആരോപണങ്ങളെ തുടര്‍ന്നാണ് മലയാളിയായ ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് രാജിവച്ചത്.

തന്റെ ഭാഗത്തു നിന്ന് തെറ്റുണ്ടായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ബിഷപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions