യു.കെ.വാര്‍ത്തകള്‍

ശനിയാഴ്ച മുതല്‍ മദ്യവില ഉയര്‍ത്തി ടാക്‌സ്, ഡ്യൂട്ടി വര്‍ധനവുകള്‍ പ്രാബല്യത്തില്‍; വൈന്‍ പ്രേമികള്‍ക്കും നികുതിഭാരം

ഫെബ്രുവരി 1, ശനിയാഴ്ച മുതല്‍ മദ്യപാനികള്‍ക്ക് തിരിച്ചടി. വര്‍ധിപ്പിച്ച നികുതികളും, ഡ്യൂട്ടികളും നിലവില്‍ വരുന്നതോടെയാണ് ഉപഭോക്താക്കള്‍ക്ക് മദ്യവില വര്‍ധന നേരിടേണ്ടി വരുന്നത്. 3.6 ശതമാനത്തില്‍ നില്‍ക്കുന്ന റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സിന് ആനുപാതികമായി മദ്യ നികുതി ഉയരുന്നതിന് പുറമെ വൈനിന്റെയും, സ്പിരിറ്റിന്റെയും ശേഷി ആസ്പദമാക്കി നികുതി ഈടാക്കുന്ന പുതിയ സിസ്റ്റവും നിലവില്‍ വരികയാണ്.

ഇത് പ്രകാരം ഒരു ബോട്ടില്‍ ജിന്നിന്റെ ഡ്യൂട്ടി 32 പെന്‍സ് വര്‍ധിക്കുമ്പോള്‍ 14.5% എബിവി ഉള്ള വൈനിന്റെ ഡ്യൂട്ടി 54 പെന്‍സാണ് ഉയരുക. 2023 ആഗസ്റ്റ് 1 മുതല്‍ മദ്യത്തിന്റെ ശേഷി ആസ്പദമാക്കി നികുതിയും, എക്‌സൈസ് ഡ്യൂട്ടിയും ഈടാക്കുന്ന മാറ്റം പ്രാബല്യത്തില്‍ വന്നെങ്കിലും കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് 11.5% മുതല്‍ 14.5% വരെയുള്ള വൈനുകള്‍ക്ക് ഫ്‌ളാറ്റ് നിരക്കില്‍ 12.5 ശതമാനമായി നികുതി നിശ്ചയിച്ചിരുന്നു.

14.5% എബിവി ബോട്ടില്‍ റെഡ് വൈനിന്റെ നിരക്കില്‍ 18 മാസത്തിനിടെ 98 പെന്‍സ് വര്‍ധന നേരിട്ടിട്ടുണ്ടെന്നാണ് വൈന്‍ & സ്പിരിറ്റ് ട്രേഡ് അസോസിയേഷന്‍ കണക്കാക്കുന്നത്. കൂടാതെ ഏപ്രില്‍ മുതല്‍ വേസ്റ്റ് പാക്കേജിംഗ് റീസൈക്ലിംഗ് ഫീസ് കൂടി ഉള്‍പ്പെടുത്തുന്നതോടെ ചെലവ് ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത് ഒരു ബോട്ടില്‍ വൈന് 12 പെന്‍സ് അധിക ചെലവ് വരുത്തുമ്പോള്‍, സ്പിരിറ്റ് ബോട്ടിലിന് 18 പെന്‍സും വില വര്‍ധനയ്ക്ക് ഇടയാക്കും.

അതേസമയം മദ്യപാനികള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി ഡ്രോട്ട് ഉത്പന്നങ്ങളിലെ ഡ്യൂട്ടി അഥവാ പബ്ബുകളിലെ പിന്റ് വിലയില്‍ 1.7% കുറവ് വരുത്തും. ഇത് പബ്ബുകളില്‍ പിന്റിന് ഒരു പെന്നിയുടെ വ്യത്യാസം വരുത്തും.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions