യു.കെ.വാര്‍ത്തകള്‍

സ്റ്റെയര്‍കേസില്‍ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം; വിട വാങ്ങിയത് പീറ്റര്‍ബറോ സ്വദേശി

യുകെ മലയാളികളെ ഞെട്ടിച്ചു അപ്രതീക്ഷിത വിയോഗം. പീറ്റര്‍ബറോ മലയാളി സോജന്‍ തോമസ് (49) വീടിനുള്ളിലെ സ്റ്റെയര്‍കേസില്‍ നിന്നും വീണ് മരണത്തിന് കീഴടങ്ങി. വീടിന്റെ മുകള്‍ നിലയില്‍ താഴത്തെ നിലയിലേക്ക് വരികയായിരുന്നു സോജന്‍. അതിനിടെയാണ് കാല്‍ തെറ്റി താഴേക്ക് വീണത്. വലിയ ശബ്ദം കേട്ട് മക്കള്‍ ഓടിയെത്തി അടിയന്തിര സേവന വിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തി പാരാമെഡിക്‌സ് ടീമിന്റെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 6.40നായിരുന്നു സംഭവം. വീഴ്ചയില്‍ കഴുത്തിനേറ്റ ക്ഷതമാകാം മരണ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

പീറ്റര്‍ബറേയിലെ സ്പാള്‍ഡിംഗില്‍ കുടുംബസമേതമായിരുന്നു സോജന്‍ തോമസ് താമസിച്ചിരുന്നത്. മോറിസണ്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു സോജന്‍. നാട്ടില്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയാണ്. കെയര്‍ഹോം ജീവനക്കാരിയായ സജിനിയാണ് ഭാര്യ. കാത്തി സോജന്‍, കെവിന്‍ സോജന്‍ എന്നിവരാണ് മക്കള്‍.

കഴിഞ്ഞ മാര്‍ച്ചില്‍ യുകെയിലെത്തിയ സോജനെ തേടിയാണ് ഒരു വര്‍ഷം തികയും മുന്നേ മരണമെത്തിയത്.
രണ്ട് വര്‍ഷം മുന്‍പാണ് സോജന്റെ ഭാര്യ സജിനി യുകെയില്‍ എത്തിയത്. തുടര്‍ന്നാണ് സോജനും മക്കളും യുകെയില്‍ എത്തിയത്. ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പില്‍ പരേതനായ തോമസ്, കത്രീനാമ്മ എന്നിവരാണ് മാതാപിതാക്കള്‍. സജി, സുജ, സൈജു (യുകെ) എന്നിവരാണ് സഹോദരങ്ങള്‍. കുറുമ്പനാടം അസംപ്ഷന്‍ സിറോ മലബാര്‍ ചര്‍ച്ച് അംഗങ്ങളാണ് സോജന്റെ കുടുംബം. സംസ്‌കാരം നാട്ടില്‍ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions