യു.കെ.വാര്‍ത്തകള്‍

കുട്ടികള്‍ക്കെതിരായ എഐ ദുരുപയോഗം: ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുന്നതില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍. ഇതിനായി നാലു പുതിയ നിയമങ്ങളാണ് നടപ്പാക്കുന്നത്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീയല്‍സ് സൃഷ്ടിക്കാനായി എഐ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ലഭിക്കും. ഇത്തരത്തില്‍ ശക്തമായ നിയമം കൊണ്ടുവരുന്ന ലോകത്തെ ആദ്യ രാജ്യമാകും യുകെ എന്ന് ഹോം ഓഫീസ് വ്യക്തമാക്കി.

എഐ ടൂളുകള്‍ ഈ രീതിയില്‍ എങ്ങെ ഉപയോഗിക്കാമെന്ന് പ്രതിപാദിക്കുന്ന മാനുവല്‍ കൈവശം വച്ചാല്‍ മൂന്നു വര്‍,ം വരെ തടവ് ശിക്ഷ ലഭിക്കും. എഐ ഉപയോഗിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.

നിയമങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുമെന്നും ഓണ്‍ലൈനില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റ് നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ വരും. ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ പത്തുവര്‍ഷം വരെ അഴിയെണ്ണണം.കുട്ടികള്‍ക്ക് ലൈംഗീക ഭീഷണി ഉയര്‍ത്തുന്നുവെന്ന് സംശയിക്കുന്നവരുടെ ഫോണുകള്‍ ഉള്‍പ്പെടെ ബോര്‍ഡര്‍ ഫോഴ്‌സ് നിരന്തര പരിശോധനയ്ക്ക് വിധേയമാക്കും. ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് നേരെയുള്ള ഭീഷണികള്‍ക്ക് ഓരോ മാസവും എണ്ണൂറോളം അറസ്റ്റുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എഐ ദുരുപയോഗത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions