സിനിമ

നിയമ പ്രകാരം വിവാഹമോചിതയായി നടി വീണ നായര്‍

നടി വീണ നായരും സ്വാതി സുരേഷും ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹമോചനത്തിന്റെ അവസാന നടപടികള്‍ ഇരുവരും പൂര്‍ത്തിയാക്കിയത്. വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. തങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചതിനെ കുറിച്ച് വീണ നായര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

തങ്ങളുടെ മകന്‍ രണ്ട് പേര്‍ക്കുമൊപ്പം മാറി മാറി വളരുമെന്നും വീണ പറഞ്ഞിരുന്നു. എന്റെ മകന്‍ സന്തോഷവാനാണ്. അവന്‍ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണന്‍ വരുമ്പോള്‍ അവന്‍ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. അവന് അച്ഛന്റെ സ്നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാന്‍ പറ്റൂ. അച്ഛന്റെ സ്നേഹം കൊടുക്കാന്‍ പറ്റില്ല.

അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം അത് ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം മാത്രമാണ്. എല്ലാവരുടെയും ജീവിതത്തില്‍ എല്ലാ കാര്യത്തിനും ഒരു ഫുള്‍ സ്റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുള്‍ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും. അദ്ദേഹത്തിന്റെ പോസ്റ്റ് ഞാനും കണ്ടിരുന്നു. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്.

മറ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുതെങ്കില്‍ ഞാന്‍ എന്ത് പറയാനാണ്. നേരത്തെയൊക്കെ ഇങ്ങനെ ചോദിക്കുമ്പോള്‍ ഒരു ബുദ്ധിമുട്ട് വരും. എനിക്കൊരു മകനുണ്ട്, അവന്റെ കാര്യങ്ങള്‍ നോക്കി നടത്തണം. പ്രഫഷനായി മുന്നോട്ടു പോകണം എന്നാണ് വീണ നായര്‍ പറഞ്ഞത്. ബിഗ് ബോസ് ഷോ ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന പ്രചാരണങ്ങള്‍ വീണ നിഷേധിക്കുകയും ചെയ്തിരുന്നു.

ഒരു ഷോ കാരണമൊന്നും തകരുന്നതല്ല കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകള്‍കൊണ്ട് സംഭവിക്കുന്നതാണ് എന്നാണ് വീണ നായര്‍ പറഞ്ഞത്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions