യു.കെ.വാര്‍ത്തകള്‍

കൗണ്‍സില്‍ ടാക്‌സ് വര്‍ധനയ്ക്ക് പച്ചക്കൊടി; ബ്രാഡ്‌ഫോര്‍ഡില്‍ 10%; ന്യൂഹാമില്‍ 9%, വിന്‍ഡ്‌സറിലും, ബര്‍മിംഗ്ഹാമിലും 7.5% വര്‍ധനവുകള്‍

യുകെയില്‍ സകലതിനും നിരക്ക് വര്‍ധനയുടെ കാലമാണ്. എല്ലാ സേവനങ്ങള്‍ക്കും നിരക്ക് ഉയരുകയാണ്. എന്തായാലും അതിലൊരു ടാക്‌സ് കൂടി വര്‍ധനവിന്റെ പട്ടികയിലേക്ക് നീങ്ങുകയാണ്. കൗണ്‍സില്‍ ടാക്‌സുകള്‍ക്ക് കുത്തനെ കൂട്ടാനാണ് ഗവണ്‍മെന്റ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. സുപ്രധാനമായ സേവനങ്ങള്‍ മുടങ്ങാതെ ലഭ്യമാകാന്‍ ഇത് അനിവാര്യമാണെന്നാണ് മന്ത്രിമാരുടെ നിലപാട്.

ഉപപ്രധാനമന്ത്രി ആഞ്ചെലാ റെയ്‌നര്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാമ്പത്തിക സെറ്റില്‍മെറ്റ് പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം കൗണ്‍സിലുകളും 4.9 ശതമാനം ക്യാപ്പിന് മുകളില്‍ നിരക്ക് വര്‍ധിപ്പിക്കുന്ന സ്ഥിതി വന്നിരിക്കുന്നത്.

വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ് ബറോ കൗണ്‍സില്‍ 25% നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്തായാലും ഈ ആവശ്യം തള്ളിയ ഗവണ്‍മെന്റ് 8.9 ശതമാനം വര്‍ധന കൊണ്ട് തൃപ്തിപ്പെടാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിനും സമാനമായ നിരക്ക് അനുവദിച്ചപ്പോള്‍ ബ്രാഡ്‌ഫോര്‍ഡ് കൗണ്‍സിലിന് 9.9 ശതമാനം നിരക്ക് കൂട്ടാനും അനുവാദം കിട്ടി.

ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍, സോമര്‍സെറ്റ് കൗണ്‍സില്‍, ട്രാഫോര്‍ഡ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ 7.49 ശതമാനം വര്‍ധനവും സാധ്യമാകും. മറ്റ് ഭൂരിപക്ഷം ടൗണ്‍ഹാളുകളും പരാമാവധി 4.9 ശതമാനം വര്‍ധനയ്ക്കാണ് തയ്യാറെടുക്കുന്നത്. 2025-26 വര്‍ഷത്തേക്ക് കൗണ്‍സിലുകളുടെ ആകെ ഫണ്ടിംഗ് 69 ബില്ല്യണ്‍ പൗണ്ടാണെന്ന് ഹൗസിംഗ് & ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രാലയം വ്യക്തമാക്കി.

2024-25'നെ അപേക്ഷിച്ച് കൗണ്‍സിലുകളുടെ ചെലവാക്കല്‍ അധികാരം 6.8 ശതമാനം ഉയര്‍ത്തിയെന്നാണ് ഗവണ്‍മെന്റ് വാദം. മറ്റു കൗണ്‍സിലുകളും നിരക്ക് കൂട്ടലിന്റെ പാതയിലാണ്. ഏതായാലും കുടുംബങ്ങളുടെ ബജറ്റ് മുകളിലോട്ടു തന്നെയാണ്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions