യു.കെ.വാര്‍ത്തകള്‍

ലേബര്‍ പാര്‍ട്ടിയെയും 'ഓവര്‍ടേക്ക്' ചെയ്ത് റിഫോം യുകെ; നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി ഞെട്ടിക്കുന്നു

റിഫോം യുകെ പാര്‍ട്ടി പ്രധാന പാര്‍ട്ടികള്‍ക്ക് ഭീഷണിയായി മുന്നേറുന്നു. ജനപ്രീതിയില്‍ ടോറികളെ മറികടന്ന നിഗല്‍ ഫരാഗെയുടെ പാര്‍ട്ടി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെയും ഇപ്പോള്‍ 'ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും കേവലം മൂന്ന് പോയിന്റ് മാത്രം അകലെയായിരുന്ന റിഫോം യുകെ പുതിയ സര്‍വേയില്‍ അവരെ മറികടന്നു.

ചരിത്രത്തില്‍ ആദ്യമായി ലേബര്‍ പാര്‍ട്ടിയെ റിഫോം യുകെ മറികടന്നതായാണ് ഒരു ദേശീയ സര്‍വേ വ്യക്തമാക്കുന്നത്. യൂഗോവ് നടത്തിയ സര്‍വേയില്‍ 25 ശതമാനം പോയിന്റിലാണ് ഫരാഗിന്റെ പാര്‍ട്ടി. ലേബര്‍ പാര്‍ട്ടിയെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മറികടന്ന റിഫോം യുകെയ്ക്ക് കണ്‍സര്‍വേറ്റീവുകളേക്കാള്‍ നാല് പോയിന്റ് ലീഡുമുണ്ട്.

ഇതിന് പുറമെ കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റൊരു ദുഃഖവാര്‍ത്തയാണ് സ്‌കൈ ന്യൂസ് സര്‍വ്വെ നല്‍കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്ത നാലിലൊന്ന് വോട്ടര്‍മാരും ഇപ്പോള്‍ റിഫോമിനെ പിന്തുണയ്ക്കുന്നതായാണ് വ്യക്തമാകുന്നത്. ടോറികള്‍ക്ക് പുറമെ ലേബര്‍ വോട്ടുകളിലേക്കും റിഫോം യുകെ പ്രവേശിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ജൂലൈയില്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചവരില്‍ 60 ശതമാനം മാത്രമാണ് ഇപ്പോള്‍ ഇത് തുടരുക. 18 ശതമാനം പേര്‍ ഉറപ്പായും, അല്ലെങ്കില്‍ ഏറെക്കുറെ ലേബറിനെ തുണയ്ക്കില്ലെന്ന് വ്യക്തമാക്കുന്നവരാണ്. പൊതുതെരഞ്ഞെടുപ്പ് നാളെ നടന്നാല്‍ 25 ശതമാനം വോട്ടര്‍മാര്‍ റിഫോമിനെയും, 24 ശതമാനം ലേബറിനെയും, 21 ശതമാനം കണ്‍സര്‍വേറ്റീവുകളെയും പിന്തുണയ്ക്കുന്നതാണ് സ്ഥിതി. തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ലേബര്‍ ഗവണ്‍മെന്റ് ഭരണത്തില്‍ വിയര്‍ക്കുകയാണ്. കണ്‍സര്‍വേറ്റീവുകള്‍ക്ക് പകരമായി തീവ്രവികാരം പങ്കുവെച്ച് നിഗല്‍ ഫരാഗ് മുന്നേറ്റം നടത്തുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സാഹചര്യങ്ങളാണ് ഉടലെടുക്കുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നയങ്ങള്‍ അല്‍പ്പം കൂടി കടുപ്പിച്ചാണ് നിഗല്‍ ഫരാഗ് അവതരിപ്പിക്കുന്നത്. ഈ നിലപാടുകള്‍ക്ക് ജനപ്രീതി ഏറുന്നത് കണ്‍സര്‍വേറ്റീവുകളെ വെട്ടിലാക്കുകയാണ്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions