യു.കെ.വാര്‍ത്തകള്‍

ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ 24ന് പുനരാരംഭിക്കും

ഡൊണാള്‍ഡ് ട്രംപ് തീരുവ യുദ്ധവുമായി ലോക രാജ്യങ്ങളെ വെല്ലുവിളിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളുമായി ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍. നിര്‍ദ്ദിഷ്ട ഇന്ത്യ - യു കെ വ്യാപാര കരാര്‍ പ്രാവര്‍ത്തികമാക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കും. ഫെബ്രുവരി 24 ന് ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥ അറിയിച്ചു. യുകെ ട്രേഡ് മിനിസ്റ്ററും സംഘവും ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിച്ചേരും. നിര്‍ദ്ദിഷ്ട വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ 2022 ജനുവരിയിലാണ് ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വര്‍ധിപ്പിക്കുക എന്നതാണ് കരാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാന്‍ പോകുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വര്‍ദ്ധിപ്പിക്കുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം കരാറുകള്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി പ്രവേശനം നല്‍കുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ പ്രവേശനം നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് .

മറുവശത്ത്, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങള്‍, ആട്ടിറച്ചി, ചോക്ലേറ്റുകള്‍, ചില മധുരപലഹാരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു.

ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമോ എന്ന് തുടങ്ങിയ പല കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സമവാക്യം ഉണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മീഡിയ കമ്പനികള്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ളവ ആയിരിക്കണം എന്ന ഒരു നിയമം ഇന്ത്യ പാസാക്കിയത് ആണ് ഒരു തടസമായി നിലനില്‍ക്കുന്നത് .

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions