സിനിമ

ചുംബന വീരന്‍ ഉദിത് നാരായണ്‍; സോഷ്യല്‍ മീഡിയയില്‍ തരംഗം

ലൈവ് മ്യൂസിക് ഷോയ്ക്കിടെ സെല്‍ഫി എടുക്കാനെത്തിയ സ്ത്രീകളെ ചുംബിക്കുന്ന ഗായകന്‍ ഉദിത് നാരായണന്റെ വീഡിയോ വിവാദമായിരുന്നു. ഇതിനിടെ പ്രമുഖ ഗായികമാരെ അപ്രതീക്ഷിതമായി ചുംബിക്കുന്ന ഉദിത് നാരായണന്റെ പഴയ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ കുത്തിപൊക്കിവരുകയാണ്. ശ്രേയ ഘോഷാല്‍, അല്‍ക യാഗ്‌നിക് എന്നിവരെ ഉദിത് ചുംബിക്കുന്ന പഴയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ ഐഡല്‍ എന്ന പരിപാടിക്കിടെയാണ് ഉദിത് അല്‍കയെ കവിളില്‍ ചുംബിക്കുന്നത്. ഗായകന്റെ പെട്ടെന്നുള്ള പ്രവൃത്തിയില്‍ അല്‍ക ഞെട്ടുന്നതായാണ് വീഡിയോയിലുള്ളത്. മറ്റൊരു പരിപാടിക്കിടെ, മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയ ശ്രേയയേയും ഉദിത് ചുംബിക്കുന്നുണ്ട്. അപ്രതീക്ഷിതമായുള്ള ഗായകന്റെ പെരുമാറ്റത്തില്‍ ശ്രേയയും ഞെട്ടുന്നതും അസ്വസ്ഥയാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പ്രചരിച്ചതോടെ ഗായകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം, സെല്‍ഫി എടുക്കാനെത്തിയ ആരാധികമാരെ ആയിരുന്നു കഴിഞ്ഞ ദിവസം ഉദിത് നാരായണ്‍ ചുംബിച്ചത്. വിഷയത്തില്‍ വിശദീകരണവുമായി ഉദിത് രംഗത്തെത്തി. ആരാധകര്‍ സ്നേഹംകൊണ്ട് ഉന്മാദികളെ പോലെ പെരുമാറും.

അതിനെ അനാവശ്യമായി വിവാദമാക്കുകയാണ് സോഷ്യല്‍ മീഡിയ ചെയ്യുന്നതെന്നും ഉദിത് ആരോപിച്ചു. ചിലര്‍ ഇത്തരം സ്നേഹപ്രകടനങ്ങള്‍, ചുംബിക്കുന്നതടക്കം പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ അങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുക. അതിന്റെ പേരില്‍ ഇത്ര വലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് എന്നാണ് ഗായകന്‍ ചോദിക്കുന്നത്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions