യു.കെ.വാര്‍ത്തകള്‍

ഇലക്ട്രിക് കാറുകള്‍ക്ക് തിരിച്ചടിയായി ഏപ്രില്‍ മുതല്‍ 620 പൗണ്ട് നികുതി

ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് വാഹന ഉടമകളും ഇതാദ്യമായി വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നല്‍കാന്‍ നിര്‍ബന്ധിതരാകും. കാര്‍ നികുതി സമ്പ്രദായം കൂടുതല്‍ നീതിപൂര്‍വ്വമാക്കുവാനാണ് ഇത്തരമൊരു നിയമം എന്നാണ് ലേബര്‍ സര്‍ക്കാര്‍ പറയുന്നത്. ഇതോടെ, 2017 മുതല്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രതിവര്‍ഷം സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 195 പൗണ്ട് നികുതിയായി നല്‍കേണ്ടി വരും അതിനു പുറമെ, 40,000 പൗണ്ടിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് ചുമത്തുന്ന 425 പൗണ്ടിന്റെ ആഡംബര കാര്‍ നികുതിയും ഇലക്ട്രിക് കാര്‍ ഉടമകള്‍ നല്‍കേണ്ടി വരും. പത്തില്‍ ഏഴ് ഇലക്ട്രിക് കാര്‍ ബ്രാന്‍ഡുകള്‍ക്കും ഈ ആഡംബര നികുതി ബാധകമാകും.

ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി, ഇലക്ട്രിക് കാറുകളുടെ വില്‍പന വീണ്ടും ഇടിയാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍. കൂടാതെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിശ്ചയിച്ചിട്ടുള്ള, നിശ്ചിത എണ്ണം കാറുകള്‍ വില്‍ക്കണം എന്ന ലക്ഷ്യം കൈവരിക്കാനും കഴിയില്ല. ജനുവരിയിലെ പുതിയ റെജിസ്‌ട്രേഷന്‍ കണക്കുകള്‍ നിരത്തി ഓട്ടോമോട്ടീവ് ട്രേഡ് ബോഡിയാണ് ഇക്കാര്യം പറയുന്നത്.

'തെറ്റായ സമയത്തെടുത്ത തെറ്റായ തീരുമാനം' എന്നാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ബാധകമാക്കിയതിനെ കുറിച്ച് എസ് എം എം ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് പറഞ്ഞത്. ജനുവരിയില്‍ ഇലക്ട്രിക് കാറുകളുടെ വിലയില്‍ 2.5 ശതമാനത്തിന്റെ കുറവുണ്ടായതായി വിപണിയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വിശ്വാസക്കുറവുള്ളതും കടുത്ത സമ്പത്തിക ബാദ്ധ്യതയുമാണ് ഇതിന് കാരണം എന്നും അവര്‍ പറയുന്നു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions