യു.കെ.വാര്‍ത്തകള്‍

മദ്യവുമായി ബന്ധപ്പെട്ട് യുകെയില്‍ നടന്ന മരണങ്ങള്‍ പുതിയ റെക്കോര്‍ഡിലെത്തി

യുകെയില്‍ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ പുതിയ റെക്കോര്‍ഡില്‍ എത്തി. 2023-ല്‍ 10,473 പേരാണ് അമിത മദ്യപാനത്തിന്റെ ഫലമായി മരിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വെളിപ്പെടുത്തി. 2022ല്‍ രേഖപ്പെടുത്തിയ 10,048 പേരില്‍ നിന്നുമാണ് ഈ വര്‍ധന. ഒരൊറ്റ വര്‍ഷത്തില്‍ പതിനായിരത്തിലേറെ പേര്‍ മരിച്ചത് ആദ്യമായാണ് ആ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.

ഈ കണക്കുകള്‍ ഹൃദയം തകര്‍ക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. 2020ലെ കോവിഡ് ലോക്ക്ഡൗണുകളിലാണ് പ്രശ്‌നബാധിതമായ അമിത മദ്യപാനത്തിന് വഴിതുറന്നതെന്നാണ് കരുതുന്നത്. അപകടകരമായ മദ്യപാനം തടയാന്‍ മന്ത്രിമാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ഇതിന്റെ ഭാഗമായി മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. വര്‍ഷാവര്‍ഷം മദ്യവുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ധിക്കുന്നത് അസ്വീകാര്യമാണെന്ന് ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലയന്‍സ് ചെയര്‍ പ്രൊഫ. ഇയാന്‍ ഗില്‍മോര്‍ പറഞ്ഞു.

വില കുറഞ്ഞ് എളുപ്പത്തില്‍ ലഭിക്കുന്ന മദ്യത്തിനും, ശക്തമായ മാര്‍ക്കറ്റിംഗിനും എതിരായി കര്‍ശനമായ നടപടി വേണെമന്നാണ് ആവശ്യം. യുകെ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആഴ്ചയില്‍ 14 യൂണിറ്റ് എന്ന നിബന്ധന മറികടന്ന് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതായി ചാരിറ്റി ആല്‍ക്കഹോള്‍ ചേഞ്ച് യുകെ പറയുന്നു.

തലവേദന, ഉറക്ക പ്രശ്‌നങ്ങള്‍, അമിത രക്തസമ്മര്‍ദം, ആകാംക്ഷ, കാന്‍സര്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങളാണ് മദ്യത്തോടൊപ്പം തേടിയെത്തുന്നത്. ഹൃദ്രോഗം, മാനസിക ആരോഗ്യം, കാന്‍സര്‍ എന്നിവ സംഭവിച്ച് മരിച്ചവരില്‍ മദ്യപാനം കാരണമായിട്ടുണ്ടോയെന്നതിന് കണക്കുകള്‍ ഇല്ലാത്തതും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions