സിനിമ

ഭര്‍ത്താവ് ആല്‍ക്കഹോളിക്കും ചെയിന്‍ സ്മോക്കറും, മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടാക്കിയെന്ന് നടി സുമ ജയറാം

മുമ്പ് മിനിസ്‌ക്രീനിലും സിനിമയിലും ഒരുപോലെ നിറഞ്ഞുനിന്ന നടിയാണ് സുമ ജയറാം. 37-ാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ സുമ ജയറാം വിവാഹം ചെയ്തത്. 47-ാം വയസിലാണ് സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ടെന്ന് നടി പറയുന്നു. മദ്യപിച്ചാലും സ്മോക്ക് ചെയ്താലും ഉണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ച് മക്കളെ ബോധ്യപ്പെടുത്താന്‍ അവരുടെ അച്ഛനെ ചൂണിക്കാണിച്ച് കൊടുക്കും എന്നാണ് സുമ പറയുന്നത്.

'എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആല്‍ക്കഹോളിക്ക് മാത്രമല്ല ചെയിന്‍ സ്മോക്കറാണ്. എന്റെ മക്കള്‍ ചെറുതാണ് അവര്‍ക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്മോക്കിങ്, നോ ഡ്രിങ്ക്സ്, നോ ഡ്രഗ്സ്, നോ ബാഡ് ഫ്രണ്ട്സ്.. ഈ നാല് കാര്യങ്ങളാണ് മക്കള്‍ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഞാന്‍ രാവിലെ ആദ്യം പറയുന്നത്.'

'ആണ്‍കുട്ടികള്‍ ആയതുകൊണ്ട് ഭാവിയില്‍ ഒരു തവണയെങ്കിലും സ്മോക്ക് ചെയ്യാതിരിക്കില്ല. പക്ഷെ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അവര്‍ക്ക് ബോധ്യം ഉണ്ടാകണം. അതിന് വേണ്ടി ഞാന്‍ അവരുടെ അച്ഛനെ കാണിച്ചു കൊടുക്കും. പപ്പ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ, സ്മോക്ക് ചെയ്യുന്നുണ്ട് മദ്യപിക്കുന്നുണ്ട്. ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയും.'

'വിവാഹത്തിന് ശേഷം ഞാന്‍ അത്രമാത്രം മടുത്തിട്ടുണ്ട് ഈ കാര്യങ്ങള്‍ കൊണ്ട്. മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്. എന്നെ ഉലച്ചത് ഭര്‍ത്താവിന്റെ മദ്യപാനവും സ്മോക്കിങ്ങുമാണ്' എന്നാണ് സുമ ജയറാം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions