യു.കെ.വാര്‍ത്തകള്‍

ടേബിള്‍ ടെന്നീസ്‌ കളിക്കിടെ കുഴഞ്ഞുവീണു എഡിന്‍ബറയില്‍ മലയാളി എഞ്ചിനീയര്‍ മരണമടഞ്ഞു

യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി യുവ മലയാളി എഞ്ചിനീയറുടെ മരണം. ഇന്നലെ വൈകിട്ട് ടേബിള്‍ ടെന്നീസ് കളിക്കിടെയാണ് നാറ്റ് വെസ്റ്റ് ബാങ്ക് ടെക്നോളജി ഓഫിസര്‍ മനീഷ് നമ്പൂതിരി(36) കുഴഞ്ഞു വീണു മരിക്കുന്നത്. കളിക്കിടെ അസ്വസ്ഥതയോടെ കുഴഞ്ഞു വീണ മനീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സുഹൃത്തുക്കളും പാരാമെഡിക്സും നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ പോകുക ആയിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ലിവിങ്സ്റ്റണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. എഡിന്‍ബറക്കടുത്തു ലീവിങ്സ്റ്റണിലാണ് മനീഷ് താമസിക്കുന്നത്.

കഴിഞ്ഞ നാലു വര്‍ഷമായി സ്‌കോട്‌ലന്‍ഡില്‍ കഴിയുന്ന മനീഷിനു ഒട്ടേറെ സൃഹുത്തുക്കളുണ്ട്. ലിവിങ്സ്റ്റണ്‍ മലയാളി സമൂഹത്തില്‍ സജീവമായി നിന്ന യുവാവാണ് ഇപ്പോള്‍ കൂടെ ഇല്ലാതായിരിക്കുന്നത് എന്നാണ് ലിവിങ്സ്റ്റണ്‍ മലയാളികള്‍ പങ്കുവയ്ക്കുന്ന വിവരം. ഒരു മാസത്തിനിടെ വാങ്ങിയ പുതിയ വീട്ടില്‍ താമസിച്ചു കൊതിതീരും മുന്‍പേ എത്തിയ ദുരന്തത്തെ എങ്ങനെ തരണം ചെയ്യുമെന്നറിയാതെ പ്രയാസപ്പെടുന്ന മനീഷിന്റെ പത്‌നി ദിവ്യയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ വിങ്ങുകയാണ് സുഹൃത്തുക്കള്‍.

മുന്‍പ് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡില്‍ ജോലി ചെയ്തിരുന്ന മനീഷ് പിന്നീട നാറ്റ് വെസ്റ്റ് ജീവനക്കാരന്‍ ആയാണ് ജോലി ചെയ്തിരുന്നത് . പാലക്കാട് ഷൊര്‍ണൂരിന് അടുത്തുള്ള ആറ്റൂരിലെ പ്രശസ്തമായ നമ്പൂതിരി കുടുംബത്തിലെ അംഗമാണ് മനീഷ്. ഏക സഹോദരന്‍ അഭിലാഷ് ഹൈദരാബാദില്‍ ജോലി ചെയ്യുകയാണ്.

അച്ഛന്‍ എം ആര്‍ മുരളീധരന്‍ , അമ്മ നളിനി മുരളീധരന്‍ .

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions