യു.കെ.വാര്‍ത്തകള്‍

അധിക്ഷേപകരമായ സന്ദേശങ്ങള്‍: ആരോഗ്യ മന്ത്രിയെ പുറത്താക്കി കീര്‍ സ്റ്റാര്‍മര്‍

തന്റെ പദവിക്ക് യോജിക്കാത്ത രീതിയില്‍ സംസാരിക്കുകയും മെസ്സേജുകള്‍ അയക്കുകയും ചെയ്ത ആരോഗ്യ മന്ത്രിയുടെ കസേര തെറിച്ചു. ഹെല്‍ത്ത് മിനിസ്റ്ററായ ആന്‍ഡ്രൂ ഗ്വിനിനാണ് സ്ഥാനം നഷ്ടപ്പെട്ടത്. കൂടാതെ ഇദ്ദേഹത്തെ ലേബര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിന്റേയുടെ കമന്റ് ആണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലര്‍ന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗണ്‍സിലര്‍ക്ക് തന്റെ പ്രദേശത്തെ ബിന്‍ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആന്‍ഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജര്‍ ചാര സംഘടനയിലെ അംഗങ്ങള്‍ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെക്കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബര്‍ എംപി ഡയാന്‍ ആബട്ടിനെക്കുറിച്ച് വംശീയ പരാമര്‍ശങ്ങളും ഗ്വിന്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ആന്‍ഡ്രൂ ഗ്വിനിനെ കുറിച്ചുള്ള ആരോപണങ്ങള്‍ മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഗോര്‍ട്ടണിലെയും ഡെന്റണിലെയും എംപിയെ മന്ത്രിസഭയില്‍ നിന്നും ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. തെറ്റായി വിലയിരുത്തപ്പെട്ട തന്റെ അഭിപ്രായങ്ങളുടെ പേരില്‍ ഖേദിക്കുന്നതായി ആന്‍ഡ്രൂ ഗ്വിന്‍ പറഞ്ഞു.

പ്രധാനമന്ത്രിയും പാര്‍ട്ടിയും എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ നിന്ന് കസേര നഷ്ടപ്പെടുന്ന മൂന്നാമത്തെ ആളാണ് ആന്‍ഡ്രൂ ഗ്വിന്‍ . ഇതിനു മുന്‍പ് ജനുവരിയില്‍ ട്രഷറി മന്ത്രിയായി തുലിപ് സിദ്ദിഖിനും കഴിഞ്ഞ നവംബറില്‍ ഗതാഗത സെക്രട്ടറിയായ ലൂയിസ് ഹെയ്ഗിനും സ്ഥാനം നഷ്ടപ്പെട്ടിരുന്നു

പൊതു ചുമതലകള്‍ അന്തസ്സ് പാലിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നിര്‍ബന്ധ ബുദ്ധിയുള്ള വ്യക്തിയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. വാട്ട്‌സ്അപ് ഗ്രൂപ്പില്‍ വന്ന കമന്റുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തിലും അന്വേഷണം നടക്കുമെന്ന് ലേബര്‍ പാര്‍ട്ടിയും അറിയിച്ചു. അതേസമയം തന്റെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട അഭിപ്രായങ്ങള്‍ കാരണം ആരെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് പറയുന്നു എന്ന് ഗ്വിന്‍ വ്യക്തമാക്കി.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions