സിനിമ

സിനിമയില്‍ നിന്ന് മാറി നിന്നത് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ട്- അപര്‍ണ നായര്‍

സിനിമാ രംഗത്ത് നിന്നും ഇടക്കാലത്തു മാറി നില്‍ക്കാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി അപര്‍ണ നായര്‍. 2007ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ 2015 വരെ സിനിമയില്‍ സജീവമായിരുന്നു. പിന്നീട് വളരെ ചെറിയ റോളുകളിലും ഷോര്‍ട്ട് ഫിലിമുകളിലും മാത്രമേ അപര്‍ണ വേഷമിട്ടിട്ടുള്ളു. 2022ല്‍ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലാണ് നടി ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്.

24 വയസ് ഒക്കെ ആയപ്പോള്‍ തനിക്ക് സിനിമ മതിയായി എന്നാണ് അപര്‍ണ പറയുന്നത്. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. നല്ല അവസരങ്ങള്‍ വന്നാലും ഇപ്പോള്‍ നോ പറഞ്ഞ് ഒഴിവാക്കും എന്നും അപര്‍ണ വ്യക്തമാക്കി. നിലവില്‍ സ്‌റ്റൈലിസ്റ്റ് ആയാണ് അപര്‍ണ ജോലി ചെയ്യുന്നത്. 'ട്വല്‍ത്തിലെ റിസല്‍ട്ട് കാത്തിരിക്കുന്ന സമയത്താണ് നിവേദ്യം ചെയ്യുന്നത്.'

'എന്റെയും ഭാമയുടെയും റിസല്‍ട്ട് സെറ്റില്‍ വെച്ചാണ് വന്നത്. 24 വയസ് ഒക്കെ ആയപ്പോഴേക്കും എനിക്ക് മതിയായി. ഇനി ഞാനൊന്ന് മാറ്റിപ്പിടിക്കണമെന്ന് തോന്നി. ഒരു ദിവസം ഞാന്‍ അഭിനയം നിര്‍ത്തി. ഇനി കുറച്ച് കാലം സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഫീല്‍ഡ് ഔട്ട് ആയെന്ന് പറയും. അല്ലെങ്കില്‍ വേറെന്തെങ്കിലും പറയും.'

'അവനവന്റെ സന്തോഷത്തിന് അവരെന്ത് വേണമെങ്കിലും വിചാരിക്കട്ടെ. രണ്ട് മൂന്ന് നല്ല സിനിമകളില്‍ നിന്നും അവസരം വന്നിരുന്നു. പക്ഷെ ഞാന്‍ എന്തെങ്കിലും പറഞ്ഞ് ഒഴിവാകും. നോ പറയുന്നത് റിസ്‌കാണെന്ന് ഞാന്‍ കരുതുന്നില്ല. ആരോഗ്യമുള്ളിടത്തോളം എന്ത് പണിയെടുത്തും ജീവിക്കാമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സിനിമ തീര്‍ന്നാല്‍ തീരുന്നതല്ല എന്റെ ജീവിതമെന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍.'

'ചില ആരോഗ്യ പ്രശ്നങ്ങളുള്ളത് കൊണ്ട് കൂടിയാണ് ഞാന്‍ മാറി നിന്നത്. ഗ്ലാമര്‍ ഫീല്‍ഡില്‍ നിന്ന് വരുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ വന്നാല്‍ ബുദ്ധിമുട്ടാണ്. കൊവിഡ് സമയത്തായിരുന്നു. സുഹൃത്തുക്കള്‍ സാധാരണ പോലെ കണ്ടു. അത് കൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ടില്ലായിരുന്നു' എന്നാണ് താരം പറയുന്നത്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions