യു.കെ.വാര്‍ത്തകള്‍

ഭക്ഷണം നിലത്തു വീണതിന്റെ പേരില്‍ ലണ്ടനില്‍ നിന്നുള്ള വിമാനത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്

ലണ്ടന്‍: ലണ്ടന്‍ സ്റ്റാന്‍സ്‌റ്റെഡില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള ഈസിജെറ്റ് വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ലഘുഭക്ഷണം നിലത്ത് വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മോശം കാലാവസ്ഥ കാരണം വിമാനം രണ്ടു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ അസ്വസ്ഥത നിലനിന്നിരുന്നു. അതിനിടെയിലാണ് ഈ സംഭവം. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

വിഡിയോയില്‍, ഒരാള്‍ സഹയാത്രികനെ മര്‍ദിക്കുന്നതും മുഖത്തടിക്കുന്നതും കാണാം. പിന്നീട് അയാളുടെ നെഞ്ചില്‍ ബലമായി തള്ളി. ഇത് തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളെയും അയാള്‍ തട്ടിമാറ്റി.


സംഭവം ഗുരുതരമായതിനെ തുടര്‍ന്ന്, പുറപ്പെടുന്നതിന് മുന്‍പ് പൊലീസ് വിമാനത്തില്‍ എത്തുകയും ഇരു യാത്രക്കാരെയും താക്കീത് ചെയ്യുകയും ചെയ്തു എന്ന് ഈസിജെറ്റ് വക്താവ് പറഞ്ഞു. ഒരു യാത്രക്കാരന്‍ ചിപ്‌സും മറ്റ് ലഘുഭക്ഷണങ്ങളും നിലത്തിട്ടതാണ് പ്രശ്നത്തിന് കാരണമായതെന്നും, ഇത് ചോദ്യം ചെയ്തതിന് മറ്റുള്ളവര്‍ പരിഹസിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

വിമാന ജീവനക്കാര്‍ ഉടന്‍ ഇടപെട്ട് സ്ഥലം ശാന്തമാക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയെന്നും ഈസിജെറ്റ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെങ്കിലും അവയെ ഗൗരവമായി കാണുന്നുവെന്നും ആരെയും അപമാനിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ അനുവദിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions