ഇമിഗ്രേഷന്‍

ഒറ്റമാസം അറുനൂറിലേറെ ഇമിഗ്രേഷന്‍ അറസ്റ്റ്; ഇന്ത്യന്‍ റെസ്റ്റോറെന്റുകളില്‍ റെയ്ഡ് , നാടുകടത്തല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി ലേബര്‍ സര്‍ക്കാര്‍

ജനുവരിയില്‍ മാത്രം യുകെയില്‍ 600-ലേറെ ഇമിഗ്രേഷന്‍ അറസ്റ്റുകള്‍ നടന്നതായി കണക്കുകള്‍. ബോര്‍ഡര്‍ ഫോഴ്‌സ് അധികൃതര്‍ എണ്ണൂറിലേറെ റെയ്ഡുകളും സംഘടിപ്പിച്ചതായി ഹോം ഓഫീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് ഇത് 73% വര്‍ധനവാണെന്ന് ലേബര്‍ ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നു.

തെരഞ്ഞെടുപ്പിന് ശേഷം അതിര്‍ത്തി സംരക്ഷണം മെച്ചപ്പെട്ടതിന് ഉദാഹരണമായാണ് ലേബര്‍ ഈ കണക്കുകളെ അവതരിപ്പിക്കുന്നത്. വോട്ടര്‍മാര്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന വിഷയമാണ് ഇതെന്ന് തിരിച്ചറിഞ്ഞാണ് നീക്കം. ടോറികള്‍ക്കും, റിഫോം യുകെയ്ക്കും മുന്നില്‍ മേല്‍ക്കൈ നേടാനുള്ള അവസരമായാണ് ഇതിനെ ലേബര്‍ സര്‍ക്കാര്‍ കാണുന്നത്.

ജൂലൈ മുതല്‍ 5424 റെയ്ഡുകളും, 3930 അറസ്റ്റുകളും നടന്നതായി ഹോം ഓഫീസ് വ്യക്തമാക്കുന്നു. റെസ്റ്റൊറന്റുകള്‍, ടേക്ക്എവെ, കഫെ, കാര്‍ വാഷ്, നെയില്‍ ബാര്‍, വേപ്പ് ഷോപ്പുകള്‍ തുടങ്ങിയ ബിസിനസ്സുകള്‍ കേന്ദ്രീകരിച്ചാണ് അറസ്റ്റ് അധികവും നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം 16,400-ലേറെ ആളുകളെ നാടുകടത്തിയെന്നും ലേബര്‍ പറയുന്നു. ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്ററുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്.

ഏറെ നാളായി അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതാണ് ബിസിനസ്സുകളുടെ രീതി, നടപടി ഇല്ലാത്തതിനാല്‍ അനധികൃതമായി ജോലി ചെയ്യാന്‍ എത്തുന്നവരുടെ എണ്ണമേറുകയും ചെയ്തു, ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറഞ്ഞു. അധികാരത്തിലെത്തിയതിന് പിന്നാലെ ലേബര്‍ ഗവണ്‍മെന്റ് റുവാന്‍ഡ പദ്ധതി റദ്ദാക്കിയിരുന്നു.

തദ്ദേശീയരെ വിവിധ ജോലികള്‍ക്കായി പരിശീലിപ്പിക്കുന്നത് വഴി ജോലിക്കാരെ പുറമെ നിന്നും എത്തുന്നത് കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ വെട്ടിച്ചുരുക്കാമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്.
കുടിയേറ്റക്കാരുടെ വരവ് തടയാന്‍ ഒറ്റ പദ്ധതി കൊണ്ട് കാര്യമില്ലെന്ന് പറയുന്ന മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി കൂടുതല്‍ വിസാ നിയന്ത്രണങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions