സിനിമ

ഒരിക്കല്‍പ്പോലും നേരില്‍ കാണാത്ത സഞ്ജയ് ദത്തിന് 72 കോടിയുടെ സ്വത്ത് വില്‍പത്രം എഴുതിവച്ച ആരാധിക

തങ്ങളുടെ ഇഷ്ടതാരത്തോടു ആരാധന മുത്തു പാലഭിഷേകവും ക്ഷേത്രം പണിയുമൊക്കെ നടത്തിയ ആരാധകരുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും നേരില്‍ കാണാത്ത സഞ്ജയ് ദത്തിന് 72 കോടിയുടെ സ്വത്ത് വില്‍പത്രം എഴുതിവച്ച് മരണമടഞ്ഞ ഒരു ആരാധിക രാജ്യത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ്. ബോളിവുഡിന്റെ 'മുന്നാഭായി'യോട് ആരാധന മുത്തു മരണത്തിന് മുമ്പ് കോടികള്‍ വിലമതിക്കുന്ന തന്റെ മുഴുവന്‍ സ്വത്തും സഞ്ജയ് ദത്തിനായി എഴുതി വച്ച ഒരു വിചിത്രയായ ആരാധികയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധ നേടുന്നത്.

സഞ്ജയ് ദത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കോള്‍ വരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2018ല്‍ ആണ് സംഭവം. മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീലാണ് ആരാധകരെയടക്കം ഞെട്ടിച്ചത്. നിഷ പാട്ടീല്‍ മരിക്കുന്നതിന് മുമ്പ് 72 കോടി വിലമതിക്കുന്ന തന്റെ സ്വത്തുക്കള്‍ സഞ്ജയ് ദത്തിന്റെ പേരിലേക്ക് വില്‍പത്രം തയ്യാറാക്കി വയ്ക്കുകയായിരുന്നു. ഒരിക്കല്‍ പോലും സഞ്ജയ് ദത്തിനെ കണ്ടിട്ടില്ലാത്ത നിഷ പാട്ടീലിന്റെ ഈ പ്രവര്‍ത്തി താരത്തില്‍ വളരെയധികം ഞെട്ടലുണ്ടാക്കി.

മുംബൈയില്‍ നിന്നുള്ള 62കാരിയായ നിഷ മാരകമായ രോഗവുമായി പോരാടുകയും തന്റെ സ്വത്തുക്കള്‍ മുഴുവന്‍ നടന് കൈമാറാന്‍ ബാങ്കിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തതായാണ് റിപോര്‍ട്ടുകള്‍. നടന് സ്വത്ത് എല്ലാം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിഷ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിരവധി കത്തുകള്‍ എഴുതിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018ല്‍, നിഷാ പാട്ടീല്‍ എന്ന ആരാധികയെ കുറിച്ച് പോലീസില്‍ നിന്ന് സഞ്ജയ് ദത്തിന് അപ്രതീക്ഷിത കോള്‍ ലഭിക്കുകയായിരുന്നു.

നിഷാ പാട്ടീലുമായി യാതൊരു പരിചയവുമില്ലാത്തതിനാല്‍ 72 കോടിയുടെ സ്വത്ത് സ്വന്തമാക്കാന്‍ താരത്തിന് പദ്ധതിയില്ല എന്ന് സഞ്ജയ് ദത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു. നിഷ പാട്ടീലിനെ തനിക്ക് വ്യക്തിപരമായി അറിയില്ല എന്നും ഈ സാഹചര്യത്തില്‍ താന്‍ വളരെയധികം വേദനിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്വത്ത് അവകാശപ്പെടാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് മാത്രമല്ല, സ്വത്തോ മറ്റേതെങ്കിലും വസ്തുവകകളോ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കുന്നതിന് ആവശ്യമായ ഏത് നിയമനടപടികളും സ്വീകരിക്കുമെന്നും താരത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സിനിമാതാരങ്ങള്‍ക്കായി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായ ആരാധകരുണ്ട്. ഇഷ്ടതാരത്തിന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം പാലഭിഷേകം ചെയ്യുന്നതും പടക്കം പൊട്ടിക്കുന്നതും തുടങ്ങി ഒരു കാര്യവുമില്ലാതെ താരങ്ങളെ പിന്തുടരുന്നത് വരെ ഒരു കണക്കില്‍ പറയുകയാണെങ്കില്‍ സ്‌നേഹപ്രകടനമാണ്. സഞ്ജയ്‌യോടുള്ള ആരാധികയുടെ ഈ സ്‌നേഹപ്രകടനം ആഘോഷമാക്കുകയാണ് സൈബര്‍ ലോകം.

അതേസമയം, നാല് പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ സജീവമായ സഞ്ജയ് ദത്ത് 135ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെജിഎഫ്: രണ്ടാം ഭാഗത്തില്‍ അധീരയായി തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരെ ഞെട്ടിച്ച താരം തമിഴിലും വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങുന്നുണ്ട്. വിജയ് നായകനായ ലിയോ എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. രവീണ ടണ്ടനൊപ്പം ബിനോയ് ഗാന്ധി സംവിധാനം ചെയ്ത ‘ഗുഡ്ചാഡി’ എന്ന സിനിമയിലാണ് സഞ്ജയ് ദത്ത് അവസാനമായി അഭിനയിച്ചത്. ധ്രുവ സര്‍ജ, ശില്‍പ ഷെട്ടി കുന്ദ്ര, വി രവിചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ‘കെഡി – ദി ഡെവിള്‍’ എന്ന പാന്‍-ഇന്ത്യ ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത് .

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions