യു.കെ.വാര്‍ത്തകള്‍

മേഗന്റെ ആശ്ലേഷം രാജകുടുംബാംഗങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്ന് പുതിയ പുസ്തകം

മേഗന്‍ മാര്‍ക്കിളിന്റെ ലിബറലായ പെരുമാറ്റം ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കിയെന്ന് പുതിയ പുസ്തകത്തില്‍ പരാമര്‍ശം. ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ടോം ക്വിന്‍ പുറത്തിറക്കിയ യേസ് മാം- ദ് സീക്രട്ട് ലൈഫ് ഓഫ് റോയല്‍ സെര്‍വന്റ്‌സ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

അമേരിക്കയില്‍ ജീവിച്ചതിനാല്‍ ബ്രിട്ടീഷ് രാജകുടുംബ മര്യാദകളെ പറ്റി അത്ര ധാരണയില്ലാത്തതിനാലുമായിരുന്നു പ്രശ്‌നങ്ങള്‍. ഹാരി രാജകുമാരനെ വിവാഹം കഴിച്ച് രാജകുടുംബത്തിലെത്തിയ നാള്‍ മുതല്‍ തന്നെ കുടുംബാംഗങ്ങളെ സൗഹൃദപരമായി കെട്ടിപിടിക്കുന്ന രീതി മേഗനുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടായത് ഹാരിയുടെ ജ്യേഷ്ഠനായ വില്യമിനായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

ഉപചാര രീതികള്‍ ശക്തമായി പിന്തുടരുന്ന വില്യം ഒതുങ്ങിയ ആളാണ്. വില്യമിന്റെ ഭാര്യ കേറ്റിനും മേഗന്റെ കെട്ടിപിടിത്തം അത്ര ഇഷ്ടമല്ലായിരുന്നു. രാജാവ് ചാള്‍സും വില്യം രാജകുമാരനും സീരിയസായ ആളുകളാണെന്നും ഹാരി അങ്ങനെയല്ലെന്നും തമാശ രീതിയില്‍ മേഗന്‍ പറഞ്ഞിരുന്നു.

മേഗനെപറ്റി മാത്രമല്ല മറ്റു രാജകുടുംബങ്ങളെ പറ്റിയും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ചാള്‍സ് രാജാവിന്റെ പത്‌നിയായ കാമില രാജ്ഞിയ്ക്കും കൊട്ടാരത്തിലെ അച്ചടക്കവും ഓരോ കാര്യങ്ങളിലുമുള്ള നിയമങ്ങളും അത്ര താല്‍പര്യമില്ലായിരുന്നെന്നും പുസ്തകം പറയുന്നു. ചാള്‍സ് നിര്‍ബന്ധിച്ചതിനാലാണ് രാഞ്ജി പദവി അവര്‍ ഏറ്റെടുത്തതെന്നും പുസ്തകത്തില്‍ പറയുന്നു.

ചാള്‍സ് രാജാവും വില്യം രാജകുമാരനും വലിയ പെര്‍ഫക്ഷനിസ്റ്റുകളാണെന്നും തങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ തീരെ വിട്ടുവീഴ്ചയില്ലാത്തവരാണെന്നും ടോം ക്വീന്‍ പറയുന്നു. മേഗന്‍ യുഎസിലാണ് ഹാരിക്കൊപ്പം താമസിക്കുന്നത്.



  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions