യു.കെ.വാര്‍ത്തകള്‍

തൊഴില്‍ പരിശീലന കാലാവധി കുറച്ച് ബ്രിട്ടന്‍; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍

ലണ്ടന്‍: 19 വയസിന് മുകളിലുള്ള അപ്രന്റീസുകള്‍ക്ക് തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ കണക്ക്, ഇംഗ്ലിഷ് യോഗ്യതകള്‍ ഇനി ആവശ്യമില്ലെന്ന് യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ). തൊഴില്‍ പരിശീലന കാലം പന്ത്രണ്ടില്‍ നിന്ന് 8 മാസമായും കുറച്ചിട്ടുണ്ട്. തൊഴില്‍ പരിശീലന കാലത്തിന്റെ കുറഞ്ഞ കാലയളവ് 8 മാസമായി കുറച്ചുകൊണ്ടുള്ള വ്യവസ്ഥ ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് പ്രാബല്യത്തിലാകുക.

19 വയസ്സിന് മുകളിലുള്ള അപ്രന്റിസുകള്‍ക്ക് കോഴ്‌സ് പാസാകാന്‍ ലെവല്‍ 2 ഇംഗ്ലിഷ്, കണക്ക് യോഗ്യത (ജിസിഎസ്ഇക്ക് തത്തുല്യം) വേണോ വേണ്ടയോ എന്നത് തൊഴിലുടമകള്‍ക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച ചട്ടം ഉടന്‍ പ്രാബല്യത്തിലാകും.

ദേശീയ അപ്രന്റിസ്ഷിപ്പ് വാരാഘോഷത്തിന്റെ ഭാഗമായി സൗത്ത് ലണ്ടനിലെ ഹൗസിങ് ഡവലപ്‌മെന്റ് സൈറ്റ് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് എജ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പുതിയ മാറ്റം പ്രഖ്യാപിച്ചത്. തൊഴില്‍ പരിശീലന കാലം കുറയ്ക്കണമെന്ന തൊഴിലുടമകളുടെ നിരന്തര ആവശ്യപ്രകാരമാണ് പുതിയ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ചട്ട പ്രകാരം ലെവല്‍ 2 അപ്രന്റിസ്ഷിപ്പിന് ഇംഗ്ലിഷ്, കണക്ക് യോഗ്യത നിര്‍ബന്ധമാണ്.

അപ്രന്റിസ്ഷിപ്പ് യോഗ്യതകള്‍ സംബന്ധിച്ച പുതിയ മാറ്റം പ്രതിവര്‍ഷം തൊഴില്‍ പരിശീലന മേഖലയിലെ പതിനായിരത്തോളം പേര്‍ക്ക് യോഗ്യത നേടാന്‍ ഗുണകരമാകും. ആരോഗ്യം, സാമൂഹിക പരിചരണം, നിര്‍മാണം എന്നീ മേഖലകളിലുള്ളവര്‍ക്കെല്ലാം പ്രയോജനം ചെയ്യും. ഹരിത ഊര്‍ജം, ആരോഗ്യ പരിചരണം, സിനിമ-ടെലിവിഷന്‍ പ്രൊഡക്ഷന്‍ എന്നീ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍.

അതേസമയം പരിശീലനത്തിന്റെ ഭാഗമായി ഇംഗ്ലിഷ്, കണക്ക് പരിശീലനവും ഉണ്ടായിരിക്കും. ഏതിലാണോ പരിശീലനം അതുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതായിരിക്കുമിത്.

നിലവിലെ അപ്രന്റിസ്ഷിപ്പ് കരത്തിന് (ലെവി) പകരമായി ഫൗണ്ടേഷന്‍ അപ്രന്റിസ്ഷിപ്പ് ഉള്‍പ്പെടുത്തിയുള്ള പുതിയ ലെവി ഏര്‍പ്പെടുത്തും. ഹ്രസ്വകാല അപ്രന്റിസ്ഷിപ്പിനുള്ള ഫണ്ട് അനുവദിക്കുന്നതാണിത്. പഠിതാക്കള്‍ക്കും തൊഴിലുടമകള്‍ക്കും ഇതു പ്രയോജനം ചെയ്യുമെന്നും വിദ്യാഭ്യാസ സെക്രട്ടറി വിശദമാക്കി. യുകെയില്‍ പഠനം പൂര്‍ത്തിയാക്കി തൊഴില്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്ന നൂറുകണക്കിന് ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ ചട്ടം പ്രയോജനം ചെയ്യും.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions