യു.കെ.വാര്‍ത്തകള്‍

മൂന്ന് കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ച പിഴവുകള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റിന് 1.6 മില്ല്യണ്‍ പൗണ്ട് പിഴ

മൂന്ന് കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ച പിഴവുകള്‍ക്ക് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് വമ്പന്‍ പിഴ. ഗുരുതരമായ വീഴ്ചകള്‍ മൂലം മൂന്ന് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് 1.5 മില്ല്യണ്‍ പൗണ്ട് പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്.

മൂന്ന് കുഞ്ഞുങ്ങള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ തങ്ങളുടെ മറ്റേണിറ്റി യൂണിറ്റില്‍ സുരക്ഷിതമായ പരിചരണവും, ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വന്നതായി എന്‍എച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയതോടെയാണ് ഡിസ്ട്രിക്ട് ജഡ്ജ് പിഴ ചുമക്കിയത്. 2021-ല്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മരണങ്ങളിലാണ് നടപടി. 14 ആഴ്ചയ്ക്കിടെ ക്വിന്‍ പാര്‍ക്കര്‍, അഡേല്‍ ഒ'സള്ളിവന്‍, കഹ്ലാനി റോസണ്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് മരിച്ചത്.

മരണത്തിലേക്ക് നയിച്ചത് ഒഴിവാക്കാന്‍ കഴിയുമായിരുന്ന വീഴ്ചകളാണെന്ന് വ്യക്തമായതോടെ ഡിസ്ട്രിക്ട് ജഡ്ജ് വിഷയത്തെ അപലപിച്ചു. എന്‍എച്ച്എസ് മറ്റേണിറ്റി കെയറിലെ ഏറ്റവും വലിയ അന്വേഷണം നേരിടുകയാണ് എന്‍യുഎച്ച്. ആവശ്യമായ പരിചരണം നല്‍കുന്നതിലുണ്ടായ വീഴ്ചയ്ക്ക് പുറമെ കുഞ്ഞുങ്ങളെയും, അമ്മമാരെയും ഗുരുതരമായ അപകടത്തില്‍ പെടുത്തിയതിനും ഉള്‍പ്പെടെയാണ് കേസുകള്‍ ചുമത്തിയിരുന്നത്.

കെയര്‍ ക്വാളിറ്റി കമ്മീഷന്‍ രണ്ട് തവണ ഈ ട്രസ്റ്റിനെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. 2023-ല്‍ ഒരു കുഞ്ഞിന്റെ മരണത്തില്‍ ഉണ്ടായ വീഴ്ചകളുടെ പേരില്‍ 800,000 പൗണ്ട് പിഴയും ഈടാക്കിയിരുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും, മിഡ്‌വൈഫുമാരെയും വിശ്വസിച്ചാണ് നില്‍ക്കുന്നതെന്നും, തങ്ങളുടെ കുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തെടുക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നുവെന്നും നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ്‌സ് കോടതിയിലെ ഡിസ്ട്രിക്ട് ജഡ്ജ് ചൂണ്ടിക്കാണിച്ചു.

മറ്റേണിറ്റി പരിചരണത്തിലെ വീഴ്ചകളില്‍ 2000 കേസുകളാണ് മിഡ്‌വൈഫ് ഡോണാ ഒകെന്‍ഡെന്‍ അന്വേഷണത്തിന് വിധേയമാക്കുന്നത്. മറ്റേണിറ്റി വീഴ്ചകളുടെ പേരില്‍ ഇത് രണ്ടാം തവണയാണ് സിക്യൂസി ട്രസ്റ്റിനെ പ്രോസിക്യൂഷനിലേക്ക് വിടുന്നത്.

2019ല്‍ മരിച്ച വൈന്‍ഡര്‍ ആന്‍ഡ്രൂസിന് നല്‍കിയ വീഴ്ചകളുടെ പേരില്‍ 2023-ല്‍ ട്രസ്റ്റില്‍ നിന്നും 800,000 പൗണ്ട് നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് കൈമാറേണ്ടി വന്ന ഏറ്റവും വലിയ പിഴയാണ് ഇത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions